ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: എക്സിക്യൂട്ടീവിലേക്ക് കേരളത്തിൽ നിന്ന് മൂന്നുപേർ

കോട്ടയം : കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ അനില്‍ ബിശ്വാസ്, ജനറല്‍ സെക്രട്ടറി കെ.സി സ്മിജന്‍, മുന്‍പ്രസിഡന്റ് ബാബു തോമസ് എന്നിവരെ ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ 15 അംഗ ദേശീയ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുത്തു. മൂന്നു ദിവസങ്ങളിലായി ഹൈദരാബാദില്‍ നടന്നുവന്ന പത്താം ദേശീയ സമ്മേളനമാണ് ഇവരെ തെരഞ്ഞെടുത്തത്. കേരളത്തില്‍നിന്നും ദേശീയ കൗണ്‍സില്‍ അംഗങ്ങളായി സനല്‍ അടൂര്‍, എം.എ ഷാജി, ആഷിക് മണിയംകുളം, പല്ലിശ്ശേരി, ജോസ് താടിക്കാരന്‍, എം.ബി കൃഷ്ണകുമാര്‍ (കെജെയു ഡെല്‍ഹി യൂണിറ്റ്), പി പുരുഷോത്തമന്‍ (ഡല്‍ഹി) എന്നിവരെയും . പ്രസ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ സീനിയര്‍ അംഗം വിനോദ് കോഹ്‌ലി (പഞ്ചാബ്) ദേശീയ പ്രസിഡന്റ്, സെല്‍വ സഭാനായകന്‍ (പശ്ചിമബംഗാള്‍)തെരഞ്ഞെടുത്തു.