''ഇനിയും " ട്രെയിലർ.

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി.ബി നിർമ്മിച്ച് ജീവ സംവിധാനം ചെയ്യുന്ന ചിത്രം 'ഇനിയും' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തിൽ പാർത്ഥിപ് കൃഷ്ണൻ സുപ്രധാന വേഷത്തിൽ എത്തുന്നു. അഷ്‌കർ സൗദാൻ,  രാഹുൽ മാധവ് തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ റിയാസ്ഖാൻ , കൈലാഷ് തുടങ്ങി പ്രമുഖ തരങ്ങളോടൊപ്പം ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി,ചെമ്പിൽ അശോകൻ,സുനിൽ സുഖദ,കോട്ടയം രമേശ്,നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്,ദീപക് ധർമ്മടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ഭദ്ര,  അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി,മഞ്ജു സതീഷ്,ആശ വാസുദേവൻ,ആശ എസ് നായർ,ചാർമിള,  പാർവ്വണ എന്നിവരും അഭിനയിക്കുന്നു. 

ഗ്രാമീണ പശ്ചാത്തലത്തിൽ, കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ഒരു ഫാമിലി എന്റർടെയ്‌നർ ചിത്രമായ "ഇനിയും" ഫെബ്രുവരി ആദ്യം പ്രദർശനത്തിനെത്തുന്നു.

 നിർമ്മാതാവ് സുധീർ സി ബി കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു.

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപാട്ട്, ഗോകുൽ പണിക്കർ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര, സജീവ് കണ്ടര്, പി.ഡി തോമസ് എന്നിവർ ചേർന്ന് സംഗീതം പകരുന്നു.

എഡിറ്റിംഗ്-രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ-ഷറഫു കരുപ്പടന്ന, ആർട്ട്- ഷിബു അടിമാലി, മേക്കപ്പ്-ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂർ,ബി ജി എം-മോഹൻ സിത്താര,സംഘട്ടനം- അഷ്‌റഫ് ഗുരുക്കൾ, അസോസിയേറ്റ് ഡയറക്ടർ-ജയരാജ് ഹരി, കൊറിയോഗ്രാഫി- ജിതിൻ വെളിമണ്ണ, സൗണ്ട് ഡിസൈനർ- രാജേഷ് പി.എം, ഫിനാൻസ് കൺട്രോളർ-ബാബു ശ്രീധർ & രമേഷ്, ഓഡിയോഗ്രഫി- ജിജുമോൻ ടി ബ്രൂസ്, കളറിസ്റ്റ്-അഖിൽ പ്രസാദ്, സ്റ്റുഡിയോ- ചലച്ചിത്രം സ്റ്റുഡിയോ, മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്- അജേഷ് ആവണി, ഡിസൈൻസ്- അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി ആർ ഒ-എ എസ് ദിനേശ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like