സമര ദിനത്തില്‍ ഡോക്ടര്‍മാരുടെ സഹകരണത്തോടെ കഴിയുന്നത്ര രോഗികളെ ബുദ്ധിമുട്ടിക്കാതെ ക്രമീകരണങ്ങള്‍ അത്യാഹിത വിഭാഗങ്ങളില്‍ കൂടുതല്‍ രോഗികള്‍ എത്തി ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടര്‍മാര്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ ഒഴിവാക്കി ജനറല്‍ ഒപികളില്‍ രോഗികളെ കണ്ടു.

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും രോഗികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്നലേയും ഇന്ന് രാവിലേയും ഉച്ചയ്ക്കും വൈകുന്നേരവും സംസ്ഥാനത്തെ ആശുപത്രികളുടെ സ്ഥിതി വിലയിരുത്തിയിരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കാനായി വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ മന്ത്രി സൂപ്രണ്ടുമാര്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒപിയിലും ഐപിയിലുമുള്ള രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ക്രമീകണങ്ങള്‍ നടത്തിയതായി സൂപ്രണ്ടുമാര്‍ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളില്‍ കൂടുതല്‍ രോഗികള്‍ എത്തിയിരുന്നു. കൂടുതല്‍ ആശുപത്രികളില്‍ ജനറല്‍ ഒപികളും പ്രവര്‍ത്തിച്ചു. രോഗികളെ ബുദ്ധിമുട്ടിക്കരുതെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സ്വന്തം ലേഖകൻ.