പരാജയ കാരണം പരിശീലന സമയം കുറഞ്ഞത്: ഇന്ത്യൻ കോച്ച് സ്റ്റിമാക്

ഒരു ടീം സെറ്റ് ആകുന്നതിന് അതായത് ടീം ക്യാബിനു തന്നെ മിനിമം 3 മാസത്തെ അല്ലെങ്കിൽ കേവലം ഒരു മാസമെങ്കിലും വേണം

വേണ്ടത്ര സമയം ലഭ്യമായിട്ടല്ല, ഇന്ത്യൻ ഫുട്ബോൾ ടീം ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിന്  കളിക്കാൻ പോയത് എന്ന് കോച്ചിന്റെ പക്ഷം. ഒരു ടീം സെറ്റ് ആകുന്നതിന് അതായത് ടീം ക്യാബിനു തന്നെ മിനിമം 3 മാസത്തെ അല്ലെങ്കിൽ കേവലം ഒരു മാസമെങ്കിലും വേണം. ഈ കഴിഞ്ഞ കളികളിൽ ഒക്കെ തന്നെയും ടീമിന് ആകെ 12 ദിവസമാണ് കിട്ടിയത് എന്നാണ് കോച്ച് സ്റ്റിമാക്ക് പറയുന്നത്.  കാരണം ഐ എസ് എൽ സൂപർ ലീഗ് നടക്കുന്നതിനാൽ താരങ്ങളെ വിട്ടു കിട്ടാൻ ക്ലബ് അധികൃതർ തയ്യാറാവുന്നില്ല എന്നതാണ്.

ഇന്ത്യൻ സുപ്പർ ലീഗിൽ പല ക്ലബുകളിൽ  പല പൊസിഷനിലും  കളിക്കുന്ന താരങ്ങൾ ദേശീയ ടീമിൽ വരുമ്പോൾ ഒരു ഒത്തൊരുമ ഉണ്ടാകണം. അത് വെറും തുച്ഛമായ ദിവസങ്ങൾ കൊണ്ട് നടക്കുന്നില്ല. ഇതൊക്കെ ക്ലബ് അധികൃതർക്ക് അറിയാത്തതല്ല. ഇന്ത്യൻ ഫുട്ബോൾ ലീഗ് 10 വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ഫുട്ബോളിന് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ആ യഥാർത്ഥ്യം ശരിക്കും മനസ്സിലാക്കി, ലോകകപ്പ് ഫുട്ബോൾ പോലൊരു മത്സരത്തിന് വേണ്ട പ്രാധാന്യം  ദേശീയ ഫുട്ബോൾ അധികൃതരും കോച്ചും ,ക്ലബ് ഉടമകളും കൂടി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കും എന്ന് നമുക്ക് വിശ്വസിക്കാം. യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീം ആദ്യ മത്സരത്തിൽ കുവൈറ്റിനെ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. എന്നാൽ ഖത്തറിനോട് 3 ഗോളിന് തോൽക്കുകയായിരുന്നു. കുവെറ്റിനും, ഖത്തറിനും  ഉണ്ടായിരുന്ന ബോൾ പൊസിഷനിങ്ങൊ പാസിങ്ങൊ ഒന്നും ഇന്ത്യൻ ടീമിന് ഉണ്ടായിരുന്നില്ല.

കാരണം കളിക്കാർ തമ്മിൽ കുറെ കൂടെ ഒരു അടുപ്പം ഗ്രൗണ്ടിൽ ഉണ്ടാകണം. അതിന് ഒരുമിച്ച് കളിച്ച് ഉള്ള പരിചയം വേണം. അതിന്റെ കുറവ് പരിഹരിക്കണം. ശരീരികമായും മാനസികമായും താരങ്ങൾ അതിന് വേണ്ടി തയ്യാറാകേണ്ടതാണ്. ടീം വിജയത്തിലേയ്ക്ക് എത്തണമെങ്കിൽ ഇതെല്ലാം അനിവാര്യമാണ്.



Author
Journalist

Dency Dominic

No description...

You May Also Like