ഇളയ രാജയുടെ ജീവിതം സിനിമയാകുന്നു
- Posted on November 01, 2023
- Cinemanews
- By Dency Dominic
- 191 Views
തമിഴ് നടന്‍ ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക

മനസ്സിലും ശരീരത്തിലും ഓരോ ശ്വാസത്തിൽ പോലും സംഗീതം നിറഞ്ഞ, സംഗീതജ്ഞനായ ഇളയരാജയുടെ ഇതിഹാസ ജീവിതം സിനിമയാകുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഈ സംഗീത മർമ്മരം, ലോകം മുഴുവൻ ഹംസധ്വനിയായി മുഴങ്ങുകയാണ് ഓരോ നിമിഷങ്ങളിലും.
തമിഴ് നടന്‍ ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. ബയോപ്പിക്കിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരുന്നേ ഉള്ളൂ. എന്തായാലും ധനുഷ് ഇളയരാജയായി ഒരു ചിത്രത്തില്‍ നിറ സാന്നിദ്ധ്യമാകുമ്പോൾ, ആരാധകരുടെ പ്രതീക്ഷകള്‍ അത്രമേൽ ഉയരത്തിലായിരിക്കും.
ധനുഷ് നായകനായി വേഷമിടുന്നവയില്‍ റിലീസിനൊരുങ്ങുന്ന ചിത്രം ക്യാപ്റ്റന്‍ മില്ലെറാണ്. സംവിധാനം അരുണ്‍ മതേശ്വരനാണ്. വാത്തിയാണ് ധനുഷ് നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വെങ്കി അറ്റ്ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീത ജീവിതം എത്രമേൽ അനശ്വരമാണെന്ന് ഈ ഇതിഹാസ ചിത്രം തെളിയിക്കുമെന്നുറപ്പ്.