രാധിക ആപ്തെയുടെ ആദ്യ ഹോളിവുഡ് സിനിമ; ‘എ കോൾ ടു സ്പൈ’ ട്രെയിലർ പുറത്ത്

ബോളിവുഡ് നടി രാധിക ആപ്തെയുടെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ‘എ കോൾ ടു സ്പൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. 

ബോളിവുഡ് നടി രാധിക ആപ്തെയുടെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ‘എ കോൾ ടു സ്പൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഓസ്കർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ലിഡിയ ഡീൻ പിൽച്ചർ സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെയാണ് രാധിക ആപ്തെ അവതരിപ്പിക്കുക. ഒക്ടോബർ 2ന് സിനിമ തീയറ്ററുകളിലെത്തും. ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയും സിനിമ റിലീസ് ചെയ്യും. 2019 ജൂൺ 21ന് എഡിൻബർഗ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു

Author
ChiefEditor

enmalayalam

No description...

You May Also Like