ധൂം സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഞായറാഴ്ച  രാവിലെ ഒമ്പതരയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൂപ്പര്‍ഹിറ്റായ ധൂം, ധൂം 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. മകള്‍ സഞ്ജിന ഗാധ്വിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 57ാം പിറന്നാള്‍ ആഘോഷിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെയായിരുന്നു സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത മരണം. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകള്‍കൂടിയുണ്ട്.

Author
Journalist

Dency Dominic

No description...

You May Also Like