ബ്ലാസ്റ്റേഴ്സിന് മേൽ ഗോവൻ ജയം
- Posted on December 04, 2023
- Sports
- By Dency Dominic
- 154 Views
ഒരു വേള ഗോൾകീപ്പർ സച്ചിൻ സുരേഷ് കൂടി ഫോമിലേക്ക് ഉയർന്നില്ലായിരുന്നു എങ്കിൽ ഗോവ ഒരു നല്ല ഗോൾ ശരാശരിയിൽ വിജയിച്ചേനെ
ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ ദിനം മായിരുന്നില്ല. ഗോവ നേടിയത് ചെറിയൊരു തിണ്ണമിടുക്ക് ജയം. പരീക്ഷണങ്ങൾ നല്ലതാണ്. പക്ഷെ, ഏതായാലും ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഇന്നലെ അത്രകണ്ട് ശോഭനമായിരുന്നില്ല. അവസരങ്ങൾ നഷ്ടമായ ദിനം കൂ ടി ആയിരുന്നു. ഒരു വേള ഗോൾകീപ്പർ സച്ചിൻ സുരേഷ് കൂടി ഫോമിലേക്ക് ഉയർന്നില്ലായിരുന്നു എങ്കിൽ ഗോവ ഒരു നല്ല ഗോൾ ശരാശരിയിൽ വിജയിച്ചേനെ. ഇന്ത്യൻ അമ്പയറിങ് എത്രത്തോളം തരം താഴാമൊ അത്രയും താഴ്ന്ന് കൊണ്ടിരിക്കുന്നു എന്ന് കാട്ടിയ നിരവധി കാഴ്ചകൾ കണ്ട മത്സരം. ക്യാപ്റ്റൻ ലൂണ വല്ലാതെ മാർക്ക് ചെയ്യപ്പെട്ട മത്സരമായിരുന്നു.
ഹോമി പെപ്ര, ദിമി തുടങ്ങി വിപിൻ മോഹൻ അങ്ങനെ നിരവധി പേരുടെ ഗോൾ അവസരങ്ങൾ നഷ്ടമായി പോകുന്നത് കാണേണ്ടി വന്ന മത്സരമായിരുന്നു. ഗോവൻ താരം റൗളിൻ ആണ് ഏക ഗോൾ നേടിയത്. നിരവധി പിഴവുകൾ കേരള താരങ്ങൾ വരുത്തി. ഗോവ ഗോൾ നേടിയത് തന്നെ തീർത്തും മാർക്കിങ് ഇല്ലാത്ത ഒരു ഗെയിം കേരള കാട്ടിയത് കൊണ്ട് തന്നെയാണ്. ചുരുക്കത്തിൽ ഗോവ ഹോം ഗ്രൗഡിന്റെ ആനുകൂല്യത്തിൽ കളിച്ച് നേടിയ വിജയം. കാത്തിരിക്കാം കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഒരു മികച്ച വിജയത്തിനായ്..