ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറരുത് എന്ന് രോഹിത് ശർമ്മ: നിയമങ്ങൾ പാലിക്കുക'

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ ദയയില്ലാത്ത രീതിയിൽ ആയിരുന്നു നേരിട്ടത്

ലോകകപ്പിനിടെ ഒരു ആരാധകനും ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറരുതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. എല്ലാ രാജ്യങ്ങളുടെയും നിയമങ്ങളെ മാനിക്കുകയെന്നത് പ്രധാനമാണെന്നും രോഹിത് പറഞ്ഞു.ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ ദയയില്ലാത്ത രീതിയിൽ ആയിരുന്നു നേരിട്ടത്.

"ആരും പിച്ചിലേക്ക് വരരുതെന്ന് ഞാൻ പറയും. അത് ശരിയല്ല. ആരെയും ഗ്രൗണ്ടിലേക്ക് വരാൻ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," ''കളിക്കാരുടെ സുരക്ഷ പ്രധാനമാണ്. അതുപോലെയാണ് പുറത്തെ ആരാധകരുടെ സുരക്ഷ. ഞങ്ങൾ ക്രിക്കറ്റ് കളിക്കും, നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെന്ന് ആരാധകർ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എല്ലാ രാജ്യങ്ങളും പിന്തുടരുന്ന നിയമങ്ങൾ മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്." രോഹിത് പറഞ്ഞു.

                                                                                                                                                              സ്പോർട്ട്സ് ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like