വ്യാജ ഓൺലൈൻ ട്രെഡിങ്
- Posted on December 01, 2025
- News
- By Goutham prakash
- 16 Views
വ്യാജ ഓൺലൈൻ ട്രെഡിങ് വഴി 77 ലക്ഷം തട്ടിയ കേസ്: യു.പി സ്വദേശി പിടിയിൽ.
സ്വന്തം ലേഖകൻ.
കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രെഡിങ് നടത്തി പണം നൽകാം എന്ന് വാഗ്ദാനം ചെയ്ത് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യു പി സ്വദേശി വയനാട് സൈബർ പോലീസിന്റെ പിടിയിലായി. ഉത്തർ പ്രദേശ് ബാറെലി സ്വദേശിയായ ആകാശ് യാദവ്(25) നെയാണ് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും വിശാഖപട്ടണത്തു നിന്നും കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ജൂൺ മാസത്തിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓൺലൈൻ ട്രെഡിങ്ങിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്. ഇതനുസരിച്ചു യുവതി അയച്ചു നൽകിയ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തു ട്രെഡിങ് നടത്തുകയും ഇവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമാണ് ചെയ്തത്. പിന്നീട് ലാഭം അടങ്ങിയ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോ വീണ്ടും പണം അടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണ് എന്ന് മനസിലാക്കി ചുണ്ടൽ സ്വദേശി സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തത്.
കേസ് അന്വേഷിച്ച സൈബർ പോലീസിന് പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലായി. കഴിഞ്ഞ മാസം അന്വേഷണ സംഘം കേസിലെ ഒരു പ്രതിയെ ഹരിയാനയിൽ നിന്നും പിടികൂടിയിരുന്നു. പിന്നീട് പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകൾ വാങ്ങി കൈമാറ്റം ചെയ്യുന്ന സംഘത്തെ കുറിചുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയയപ്പോഴാണ് മറ്റൊരു സൈബർ തട്ടിപ്പ് കേസിൽ വിശാഖപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വിശാഖ പട്ടണം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന് മനസിലായി കൽപ്പറ്റ കോടതിയുടെ വാറണ്ടുമായി വിശാഖപട്ടണം ജയിലിൽ എത്തിയെങ്കിലും ഇയാൾക്കു ജാമ്യം ലഭിച്ചിരുന്നു.ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വിശാഖ പട്ടണത്തിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും
ഡൽഹി കേന്ദ്രീകരിച്ചു നടത്തുന്ന തട്ടിപ്പ് സംഘത്തിൽ ഇയാൾ പ്രവർത്തിച്ചു വരികയാണ് എന്നും മനസിലായി. അന്വേഷണ സംഘത്തിൽ സൈബർ സ്റ്റേഷനിലെ SI മുസ്തഫ , SCPO ജോജി ലൂക്ക,സലാം കെ. എ. CPO മാരായ അനീസ്, ഷൈജൽ, ലിൻരാജ്, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
