വയനാട് കമ്പമലയിൽ വെടിവെയ്പ്പ്, മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ എന്ന് നാട്ടുക്കാർ.
- Posted on April 30, 2024
- Breaking News
- By Varsha Giri
- 48 Views
കമ്പമലയിൽ വെടി വെയ്പ്പ് .9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാർ.
കമ്പമലയിൽ വെടി വെയ്പ്പ് .9 റൗണ്ട് വെടി ശബ്ദം കേട്ടതായി നാട്ടുകാർ. തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നു. കമ്പമല - ആറളം വനമേഖലയിലാണ് സംഭവം മാനന്തവാടി ഡി.വൈ.എസ്.പി. ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തേൻപാറ ആനക്കുന്ന് ഭാഗങ്ങളിൽ കമ്പമല ഇക്കോ ടൂറിസം ബിൽഡിങ്ങിന് സമീപത്തായുള്ള വന മേഖലയിലാണ് സംഭവം. തിരഞ്ഞെടുപ്പിന് തലേദിവസം മാവോയിസ്റ്റുകൾ നാട്ടിലറങ്ങി വോട്ട് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
റിപ്പോർട്ടഡ് ബൈ: സി.വി. ഷിബു