അതിര് വിട്ട ക്രൗര്യം,കുഞ്ഞിന്റെ മൃതദേഹം റോഡിലേക്ക് പൊതിയാക്കിയെറിഞ്ഞു
- Posted on May 03, 2024
- Breaking News
- By Varsha Giri
- 262 Views
കുഞ്ഞിനോടും കൊടും ക്രൂരത.
കൊച്ചി പനമ്പള്ളി നഗറിൽ റോഡിൽ കുഞ്ഞിന്റെ മൃതദേഹം. അടുത്തുള്ള ഫ്ലാറ്റിൽ നിന്നും പൊതിയാക്കി എറിഞ്ഞതാണെന്ന് നാട്ടുക്കാർ പറഞ്ഞു. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് പൊതിയിലാക്കി റോഡിലേക്കെറിയുകയായിരുന്നു.
പ്രതികളെ തേടി പോലീസ് ഊർജ്ജിതമായ അന്വേഷണം തുടങ്ങി. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
പ്രത്യക ലേഖകൻ