ബ്ലാസ്റ്റേഴ്സ് തിരികെ വരുന്നു..
കളിയുടെ തുടക്കത്തിൽ ആദ്യ പത്ത് മിനിറ്റോളം നോർത്ത് ഈസ്റ്റ് വളരെ നല്ല നീക്കങ്ങൾ നടത്തി.കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ പ്രതിരോധത്തിൽ ഇന്നലെ നിഷു കുമാറിനെ പരീക്ഷിച്ചു..

ബ്ലാസ്റ്റേഴ്സ് തിരികെ വരുന്നു..
മൂന്നു ഗോളിന്റെ ആധികാരിക വിജയത്തോടെ ബ്ലാസ്റ്റേഴ്സ് തിരികെ വന്നു..
ആരാധകർ ആഗ്രഹിച്ചതു പോലെയുള്ള ഒരു വിജയം.
കളിയുടെ തുടക്കത്തിൽ ആദ്യ പത്ത് മിനിറ്റോളം നോർത്ത് ഈസ്റ്റ് വളരെ നല്ല നീക്കങ്ങൾ നടത്തി.
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ പ്രതിരോധത്തിൽ ഇന്നലെ നിഷു കുമാറിനെ പരീക്ഷിച്ചു..
കെ.പി. രാഹുൽ, സഹൽ, ലൂണ ഒക്കെ വളരെ നല്ല മുന്നേറ്റങ്ങൾ നടത്തി...
ആദ്യ പകുതിയിൽ ലൂണയും ദിമത്രോസും നടത്തിയ ശ്രമങ്ങൾക്ക് രണ്ടാം പകുതിയിൽ തന്നെ ഫലം കണ്ടു വലത് ഭാഗത്തുകൂടിയുള്ള രാഹുലിന്റെ ഒരു മുന്നേറ്റം ഒടുവിൽ നോർത്ത് ഈസ്റ്റ് ഗോൾ മുഖത്ത് ചെറിയൊരു കൂട്ട പൊരിച്ചിലിന് ഇടയിൽ ദിമിത്രോസ് ഗോളാക്കി..
തുടർന്ന് കളി അവസാനിക്കാൻ 10 മിനിറ്റ് വരെയും നോർത്ത് ഈസ്റ്റ് തിരികെ ഗോളിന് ശ്രമിച്ചു കൊണ്ടെ ഇരുന്നു ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗിൽ ഇന്നലെ മൂന്നോളം മനോഹരമായ സേവുകൾ ആണ് നടത്തിയത്..
എൺപത്തഞ്ചാം മിനിറ്റിൽ രാഹുൽ കെ.പി. വലത് വിങ്ങിലൂടെ പന്ത് മായി മുന്നേറി ബോക്സിനകത്തേക്ക് പന്ത് നൽകുമ്പോൾ സഹലിന് ഉന്നം പിഴച്ചില്ല.
കേരളത്തിന് രണ്ടാം ഗോൾ..
ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ രാഹുൽ ഒറ്റക്ക് ചില ശ്രമങ്ങൾ നടത്തി എങ്കിലും വിജയം കണ്ടില്ല..
കളിയുടെ അവസാന നിമിഷം സഹലിലൂടെ കേരളത്തിന് മൂന്നാം ഗോൾ. ആരാ ധർ ആഗ്രഹിച്ച ആധീകരിക വിജയം.മറ്റൊരു മത്സരത്തിൽ ഹൈദരബാദ് 1.0 ഒഡീസയെ തോൽപിച്ചു.
