മദ്യം വിളമ്പാൻ വിദേശ വനിതകള്‍ ; കൊച്ചിയിലെ ഹോട്ടലിനെതിരെ അബ്കാരി ചട്ടലംഘന കേസ്
സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം

കൊച്ചി : കൊച്ചിയിലെ ഹോട്ടലില്‍ മദ്യം വിളമ്പാൻ വിദേശ വനിതകള്‍. അബ്കാരി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ച ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. ഡാന്‍സ് പബ് എന്ന പേരിലാണ് ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്ത് നിന്നും വനിതകളെ ഇറക്കിയാണ് ഇവിടെ മദ്യം വിതരണം ചെയ്തത് എന്ന് പരിശോധനയില്‍ കണ്ടെത്തി.
കൊച്ചി ഷിപ്‌യാര്‍ഡിനടുത്താണ് ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അടുത്തിടെയാണ് ഫ്ലൈ ഹൈ എന്ന പേരില്‍ ഇവര്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. കേരസ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം.
കേരളത്തിലെ ആദ്യത്തെ പബ് എന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണം. സിനിമാ മേഖലയിലെ നിരവധിയാളുകള്‍ അതിഥികളായി എത്തിയിരുന്നു. ഈ ഡാന്‍സ് ബാറിലാണ് മദ്യവിതരണത്തിന് വിദേശത്ത് നിന്നടക്കം വനിതകളെ എത്തിച്ചത്.ഇന്നലെ രാത്രിയാണ് കൊച്ചിയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തിയത്. മദ്യവിതരണത്തിനായി യുവതികളെ നിയമിച്ചത് അബ്കാരി ചട്ടലംഘനമാണെന്ന കണ്ടെത്തലോടെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീകളെ മദ്യവിതരണത്തിന് നിയമിക്കരുത് എന്നാണ് നിലവിലെ കേരളത്തിലെ അബ്കാരി ചട്ടം. ഇത് കൂടാതെ സ്റ്റോക് രജിസ്റ്ററടക്കം നിയമപരമല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.