നൂറ്റാണ്ടിന്റെ താരം പെലെ യാത്രയായി
- Posted on December 30, 2022
- Sports
- By Goutham prakash
- 465 Views
ലോക ഫുട്ബോൾ ഇതിഹാസം പെലെ യാത്രയായി..

നൂറ്റാണ്ടിന്റെ താരം പെലെ യാത്രയായി
ലോക ഫുട്ബോൾ ഇതിഹാസം പെലെ യാത്രയായി..
പുസ്തകതാളുകളിലൂടെ മറ്റ് ലേഖനങ്ങളിലുടെ വായിച്ചറിവും, പിന്നീട് അത് കേട്ടറിവ് ആയും നമ്മൾ മനസ്സിലാ രാധിച്ച പെലെ എന്ന ഇതിഹാസ താരത്തിന്റെ കളി അഴകിന് മുന്നിൽ നമ്മുക്ക് കൂപ്പ് കൈകളോടെ നിൽക്കാം..
ബ്രസീലിയൻ ഫുട്ബാളിന് കളി അഴക് നൽകിയതിൽ പെലെ നൽകിയ പങ്ക് വലുതാണ്..
പന്ത് കൊണ്ട് അദ്ദേഹം നിർമ്മിച്ചെടുത്ത ഗോളുകളും നമ്മൾ മലയാളികൾ കണ്ടറിഞ്ഞതിനെക്കാൾ കേട്ടാണ് അറിഞ്ഞത്..
കീരീടം നേടി കൊടുത്തവരും ഗോൾ വേട്ടക്കാരും ലോകഫുട്ബാളിൽ നിരവധി ഉണ്ടാകാം.. എന്നാൽ വിജയങ്ങളിൽ എല്ലാം തികഞ്ഞ നായകനായിരുന്നു. പെലെ..
കളിച്ചത് 4 ലോക കപ്പുകൾ 14മത്സരങ്ങൾ 12 ഗോൾമൂന്ന് കീരീട നേട്ടങ്ങളിൽ പങ്കാളി.1958 ഉം 1970-ലും ഫൈനൽ കളിച്ചു..ആരാധകൂട്ടം അർജന്റീനയും ബ്രസീലും ആയി തിരിയുമ്പോഴുംകളി പ്രേമികളുടെ മനസ്സിൽ പെലെക്ക് ഒരു സ്ഥാനമുണ്ടായിരുന്നു..
ആ കളി ചന്തം നമ്മുക്ക് സമ്മാനിച്ച പ്രിയ മാന്ത്രി കൻ പ്രിയ കാൽപന്തു കാരൻ നമ്മൾ കേരളിയരുടെ പ്രിയ പെലെക്ക് ആദാരാജ്ഞലികൾ..
-എസ്.വി. അയ്യപ്പദാസ്