മാനവികത ഊട്ടിയുറപ്പിക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പത്ത് നാടകങ്ങള്‍ നിര്‍മ്മിക്കും- മന്ത്രി.



സി.ഡി. സുനീഷ്.



            സമൂഹത്തില്‍  വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ സാംസ്‌കാരിക വകുപ്പ് ആരംഭിച്ച വിശ്വാസം,മൈത്രി, മാനവികത ക്യാംപെയിനിന്റെ ഭാഗമായി 10 നാടകങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി  സജി ചെറിയാന്‍ പറഞ്ഞു.കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശ്വാസത്തിന്റെ മറവില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ കുത്തിനിറച്ച് വിഷലിപ്തമാക്കുന്ന പ്രവണതയ്‌ക്കെതിരെ  മാനവികതയുടെ സന്ദേശം ഊട്ടിയുറപ്പിക്കുന്ന  നാടകങ്ങള്‍  ഉണ്ടാക്കണം. കലാകാരന്മാര്‍ ഉണ്ടാക്കുന്ന ഇത്തരം നാടകങ്ങള്‍ തെരഞ്ഞെടുക്കാന്‍ മന്ത്രി കേരള സംഗീത നാടക അക്കാദമിയെ  ചുമതലപ്പെടുത്തി. ഈ ആശയത്തെ മുന്‍നിര്‍ത്തി ഉണ്ടാക്കിയ 

 10 നാടകങ്ങളുടെയും നിര്‍മ്മാണ അവതരണ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി ഉറപ്പു നല്കി.


      നാടകാവതരണത്തിന് സ്ഥിരംവേദിയായി കായംകുളത്തും തൃശ്ശൂരിലും മലബാറിലും  പുതിയ തിയേറ്ററുകള്‍ സര്‍ക്കാര്‍  നിര്‍മ്മിക്കും.ഇതിലൂടെ നാടക കലാകാരന്മാര്‍ക്ക് അവതരണത്തിന് മികച്ച വേദിയും ഉപജീവനവും കൂടിയാണ് സാധ്യമാകുന്നത്

.നാടകപ്രവര്‍ത്തരെ ഹൃദയത്തോട് ചേര്‍ത്തു നിർത്തുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ എക്കാലവും സ്വീകരിച്ചിട്ടുതെന്ന്  മന്ത്രി പറഞ്ഞു



 *സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു* 


കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക  അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു.ഏറ്റവും മികച്ച നാടകം വള്ളുവനാട്  ബ്രഹ്‌മയുടെ വാഴ്‌വേമായം,മികച്ച രണ്ടാമത്തെ നാടകം കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ്,ഏറ്റവും മികച്ച സംവിധായകന്‍ രാജേഷ് ഇരുളം,മികച്ച രണ്ടാമത്തെ സംവിധായകന്‍ രാജീവന്‍ മമ്മിളി,ഏറ്റവും മികച്ച നാടകകൃത്ത് മുഹാദ് വെമ്പായം, മികച്ച രണ്ടാമത്തെ നാടകകൃത്ത് വി.പി ഹേമന്ത് കുമാര്‍,ഏറ്റവും മികച്ച നടന്‍ ജോണ്‍സണ്‍ ഐക്കര,മികച്ച രണ്ടാമത്തെ നടന്‍ കലവൂര്‍ ശ്രീലന്‍., ഏറ്റവും മികച്ച നടി ശ്രീജ എന്‍.കെ,മികച്ച രണ്ടാമത്തെ നടി ബിന്ദു സുരേഷ്,ഏറ്റവും മികച്ച ഗാനരചയിതാവ് രമേശ് കാവില്‍,ഏറ്റവും മികച്ച സംഗീതസംവിധായകന്‍ കേരളപുരം ശ്രീകുമാര്‍,ഏറ്റവും മികച്ച പശ്ചാത്തല സംഗീതസംവിധായകന്‍ അനില്‍ മാള, ഏറ്റവും മികച്ച ഗായകന്‍ ജോസ് സാഗര്‍,ഏറ്റവും മികച്ച ഗായിക ഹിമ ഷിന്‍ജോ,ഏറ്റവും മികച്ച ദീപസംവിധായകന്‍ ഗോപിനാഥ് കോഴിക്കോട്,ഏറ്റവും  മികച്ച രംഗപടസംവിധായകന്‍ വിജയന്‍ കടമ്പേരി, ഏറ്റവും മികച്ച വസ്ത്രാലങ്കാരം വക്കം മാഹീന്‍, ഏറ്റവും മികച്ച ശബ്ദലേഖകന്‍ രാജേഷ് ഇരുളം, ഏറ്റവും മികച്ച  ദീപനിര്‍വ്വാഹകന്‍ സന്തോഷ് തിരുവല്ലം, ഏറ്റവും മികച്ച സംഗീതനിര്‍വ്വാഹകന്‍ സുരേഷ് ബാബു ഡി,പ്രത്യേക ജൂറി പരാമർശം നേടിയ നാടകം വനിതാമെസ്സ്  എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

 ചടങ്ങില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു.അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തി.പി.ബാലചന്ദ്രന്‍ എം.എല്‍.എ മുഖ്യാതിഥിയായി .അക്കാദമി വൈസ് ചെയര്‍പേഴ്സൺ പുഷ്പവതി പി.ആര്‍ സംസാരിച്ചു.അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ ടി.ആര്‍ അജയന്‍ സ്വാഗതവും സഹീര്‍ അലി നന്ദിയും പറഞ്ഞു.


 *നാടകങ്ങള്‍ മികച്ച സാംസ്‌കാരിക ആയുധം-പി ബാലചന്ദ്രന്‍*  *എം* *എൽ.എ* 

സമൂഹത്തില്‍ ഉണര്‍വ്വും ഉള്‍ക്കാഴ്ചയും ഉണ്ടാക്കാനുള്ള മികച്ച സാംസ്കാരിക ആയുധമാണ് നാടകങ്ങള്‍ എന്ന് പി ബാലചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.കേരള സംഗീത നാടക അക്കാദമിയുടെ 2024 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് നാടകങ്ങള്‍ നിദാനമായിട്ടുണ്ട്.

 *മിഠായിതെരുവ് അരങ്ങേറി* 

കേരള സംഗീത നാടക അക്കാദമിയുടെ 2024 സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് സമര്‍പ്പണത്തിന്റെ സമാപന പരിപാടിയായി കോഴിക്കോട് രംഗഭാഷയുടെ മിഠായിതെരുവ് എന്ന നാടകം അരങ്ങേറി.2024 ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലെ മികച്ച രണ്ടാമത്തെ നാടകമായിരുന്നു മിഠായിതെരുവ്‌.

Author
Citizen Journalist

Goutham prakash

No description...

You May Also Like