ഓട്ടോകളിൽ സ്റ്റിക്കർ പതിക്കാനുള്ള നിയമം പിൻവലിച്ചു.
- Posted on March 11, 2025
- News
- By Goutham prakash
- 241 Views
തിരുവനന്തപുരം:
ഓട്ടോകളിൽ റണ്ണിഗ് മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയെന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന നിയമം ഇന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറുമായി തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് നിയമസഭാ മന്ദിരത്തിൽ സംയുക്ത ഓട്ടോ ടാക്സി (ലൈറ്റ് മോട്ടോർ ) സംസ്ഥാന കോഡിനേഷൻ കമ്മറ്റി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചു
സ്റ്റിക്കർ പതിപ്പിക്കാനുള്ള നടപടി പിൻവലിച്ചതോടെ പതിനെട്ടിന് നടത്താനിരുന്ന ഓട്ടോ സമരവും പിൻവലിച്ചു
സി. ഐ. ടി. യു. ഐ.എൻ.ടി.യു.സി, ബി.എം.എസ്., എച്ച് എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു ഉൾപ്പെടെ വിവിധസംഘടനകളുടെ സമിതി നേതാക്കളോടൊപ്പം
കേരള സ്റ്റേറ്റ് മോട്ടോർ ആൻ്റ് എഞ്ചിനിയറിഗ് ലേബർ സെൻ്റർ (എച്ച്.എം.എസ്. ) സംസ്ഥാന പ്രസിഡൻ്റ് മനോജ് ഗോപിയും, വിഴിഞ്ഞം ജയകുമാറും എച്ച്.എം.എസിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് പണിമുടക്ക് സമരം പിൻവലിച്ചതായി നേതാക്കൾ അറിയിച്ചു.
