കോപ്പയിൽ അർജൻറീന-കൊളംബിയ കലാശപ്പോര്

39-ാം മിനിറ്റിൽ ജെഫേഴ്സൺ ലേമയുടെ ഗോളിലൂടെയാണ് കൊളംബിയൻ മുന്നേറ്റം

കോപ്പ അമേരിക്കയിൽ കൊളംബിയ ഫൈനലിൽ. സെമിയിൽ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കൊളംബിയൻ തേരോട്ടം. കിക്കോഫ് മുതൽ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. 39-ാം മിനിറ്റിൽ ജെഫേഴ്സൺ ലേമയുടെ ഗോളിലൂടെയാണ് കൊളംബിയൻ മുന്നേറ്റം. സൂപ്പർ താരം ജെയിംസ് റോഡ്രിഗസിൻറെ അസിസ്റ്റിൽനിന്നാണ് കൊളംബിയയുടെ ഗോൾ പിറന്നത്.45-ാം മിനിറ്റിൽ ഡാനിയൽ മുനോസിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തായി. ഇതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി.

പത്തു പേരുമായി രണ്ടാംപകുതി ആരംഭിച്ച കൊളംബിയ പ്രതിരോധത്തിലായി. ആദ്യപകുതിയിലേതു പോലെയുള്ള മുന്നേറ്റങ്ങളോ ആക്രമണങ്ങളോ രണ്ടാംപകുതിയിൽ കാണാനായില്ല. 66-ാം മിനിറ്റിൽ സൂപ്പർ താരം ലൂയിസ് സുവാരസ് കളത്തിലെത്തിയതോടെ ഉറുഗ്വെ മുന്നേറ്റങ്ങൾക്ക് മൂർച്ഛ കൂട്ടി. സുവാരസിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ പിഴച്ചു. ജയത്തോടെ കൊളംബിയ ജൂലൈ 15ന് പുലർച്ചെ നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും.

                                                                                                                                                                        

                                                                                                                                      സ്പോർട്സ് ലേഖിക
Author
Journalist

Arpana S Prasad

No description...

You May Also Like