യാത്ര - കഥ

ഞാൻ എന്നിലെക്കൊരു  യത്ര പോയി. 

പച്ചപ്പു നിറഞ്ഞ നാട്ടു വഴിയിലുടെയായിരുന്നു യാത്രയുടെ തുടക്കം 

കിളിപാട്ടും, പൂമണവും, തേൻരുചിയും നുകർന്നു സ്വസ്‌ഥമായി ഞാൻ നടക്കുകയായിരുന്നു. പെട്ടെന്നാണ് അഗാതഗർതത്തിലേക്ക് വീണത്. ചുറ്റും ഇരുട്ട് , ഞാൻ വല്ലാതെ ഭയന്നു പോയി. അവിടെനിന്നു എങ്ങനെയോ ഞാൻപുറത്തു കടന്നു .പിന്നെ കണ്ടത് അപരിചിതമയൊരിടം, ഇടുങ്ങിയ വഴി അരണ്ട വെളിച്ചം, തപ്പിതടഞ്ഞും ഇടക്ക് കാലിടറിയും ഞാൻ പതിയെ നടന്നു. പുതിയൊരിടതെത്തി നല്ല തെളിഞൊരിടം നിറയെ മരങ്ങളും, പൂക്കളും, പുഴയുമൊക്കെയുള്ള നല്ലിടം. അവിടെ പല വർണ്ണത്തിലെ ചിത്രശലഭങ്ങൾ ഉണ്ടായിരുന്നു അവയൊടോപ്പം ഞാനും ഒരു ശലഭമായി. പക്ഷെ അതിക ദൂരം നീണ്ടു നിന്നില്ല ആ നല്ലകാഴ്ച. പിന്നെ ഞാൻ എത്തിയത് ചുട്ടുപൊള്ളുന്ന മരുഭുമിയിലാണ്. അവിടെ വച്ച് എന്റെ ശലഭചിറകുകൾ കരിഞ്ഞുപോയി. ശരീരം മുഴുവനും അതിതീക്ഷ്ണമായ ചൂടേറ്റു പൊള്ളി. ദാഹിച്ചു തൊണ്ട പൊട്ടി ഒരിറ്റ് വെള്ളത്തിനായി കൊതിച്ചു. ഇഴഞ്ഞുവലിഞ്ഞു ഞാൻ മുന്നോട്ടാഞ്ഞു നടന്നു. ക്ഷീണിതയായതു കൊണ്ട് കുറച്ചധിക സമയം വേണ്ടി വന്നു അവിടമൊന്നു കടന്നുകിട്ടാൻ. പതിയെ ഒരിളം കാറ്റ് വീശി, കുറച്ചപ്പുറത്ത് ഒരരുവികണ്ടു, മതിവരുവോളം വെള്ളം ഞാൻ കുടിച്ചു. 

എന്റെ ശരീരം തണുക്കുന്നത് വരെ കുറേസമയം ആ വെള്ളത്തിൽ ഇറങ്ങി കിടന്നു. വീണ്ടും ഞാൻ നടന്നു തുടങ്ങി. അടുത്തത് ഒരു കാടായിരുന്നു നിറയെ വന്യമൃഗങ്ങളുള്ള കാട്. മൃഗങ്ങളുടെ അലർച്ച കേട്ട് കല്ലും മുള്ളും നിറഞ്ഞ കാട്ടു പാതയിലൂടെ ഞാൻ അതിവേഗം ഓടി. പലയിടത്തും വീണു ശരീരത്തിലെ പലയിടങ്ങളും പൊട്ടി ചോരയോലിച്ചു, ഒരുപാടു കഷ്ടപ്പെട്ട് അവിടവും കടന്നു. നിറയെ പനിനീർപൂക്കളുള്ള ഒരു പൂന്തോട്ടത്തിലൂടെയായിരുന്നു പിന്നീട് എന്റെ യാത്ര. അവിടെനിറയെ അതിമനോഹരമായ  ചുവന്ന പനിനീർ പൂക്കളുണ്ടായിരുന്നു. കഴ്ചയിലെ ഭംഗി അതിലൂടെയുള്ള യാത്രയിൽ ഉണ്ടായിരുന്നില്ല, ഒരു ഇടുങ്ങിയ വഴിയായിരുന്നു ചെടിയിലെ മുള്ളുകൾ കൊണ്ട് എനിക്ക് വേദനിച്ചു തുടങ്ങി. വളരെ പതിയെയായിരുന്നു അതിലൂടെയുള്ള യാത്ര. കുറച്ചു കഴിഞ്ഞപ്പോൾ മുള്ളു കൊള്ളാതെ നടക്കാൻ ഞാൻ പഠിച്ചു. പിന്നീടങ്ങോട്ട് പഴയ വഴികൾ പലതും ആവർത്തിക്കപ്പെട്ടു. അതിലും കഠിനമായ ഇടങ്ങളും കടന്നുവന്നു. പക്ഷെ അപ്പോഴേക്കും പുതിയൊരാകാശത്തിനു കിഴെ എനിക്ക് നടക്കാനായി ഞാൻ ഭൂമിയിൽ പുതിയൊരു വഴിയൊരുക്കിയിരുന്നു...

രമ്യ വിഷ്‌ണു

സ്വപ്നം

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like