പുത്തൻ പാന - പൂന്താനത്തിൻ്റെ ജ്ഞാനപ്പാന യോട് സാദൃശ്യമുള്ള കാവ്യം.

ആഗോള ക്രൈസ്തവ സഭയുടെ വിശുദ്ധ വാരത്തിലെ പ്രധാന ഒരു ആചരണം ആണ് പുത്തൻപാന വായന. 1699 - ൽ ജർമൻ ഈശോസഭാ വൈദികനായ അർണോസ് പാതിരി കേരളത്തിലെത്തി ഭാഷ പഠിച്ച് രചിച്ച കാവ്യമാണ് പുത്തൻപാന. തൃശ്ശൂരിൽ അദ്ദേഹം ശിഷ്ടകാലം അമ്പഴക്കാട്, വേലൂർ, പഴവൂർ, പഴുവ് എന്നീ സ്ഥലങ്ങളിലെ സംസ്കൃത പണ്ഡിതന്മാരുടെ അടുത്തുനിന്നും മലയാളവും, സംസ്കൃതവും പഠിച്ച് അതിൽ പ്രാവീണ്യം നേടി. തുടർന്ന് 1500- ൽ പരം വരികളായി എഴുതിയ കൃതിയാണ് പുത്തൻപാന. കേരള ഭാഷയ്ക്ക് തന്നെ ഒരു മുതൽക്കൂട്ടാണ് "പുത്തൻ പാന" എന്ന ഈ കൃതി. 

കുരിശിൽ നിന്നും താഴെയിറക്കിയ ദൈവപുത്രനെ കന്യകാമാതാവ് മടിയിൽ കിടത്തി കൊണ്ട് നടത്തുന്ന വിലാപമാണ് ഗാനരൂപത്തിൽ അർണോസ് പാതിരി അവതരിപ്പിച്ചിട്ടുള്ളത്. പൂന്താനം നമ്പൂതിരിപ്പാട് ജ്ഞാനപ്പാനയുടെ ചുവടു പിടിച്ചാണ് പുത്തൻപാന യുടെ രചന. അർണോസ് പാതിരി എഴുതിയ പുത്തൻ പാന ജ്ഞാനപ്പാനയുടെ ദ്രുതകാകളി വൃത്തത്തിൽ തന്നെയായിരുന്നു.

സ്വദേശികൾ എഴുതുന്നതിനേക്കാൾ മനോഹരമായി വൃത്തവും, അലങ്കാരവും ചേർത്ത് പൂന്താനത്തിന്റെ  " ജ്ഞാനപ്പാനയുടെ " മാതൃക അനുസരിച്ച് രചിച്ച " പുത്തൻപാന " അന്താരാഷ്ട്ര തലത്തിൽ വരെ പ്രശസ്തമായ ഗാന കാവ്യമാണ്.

കുരിശോർമ്മയിൽ ദുഃഖ വെളളി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like