സുനില്‍ ഛേത്രിക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇന്ന് വിടവാങ്ങല്‍ മത്സരം
- Posted on June 06, 2024
- Sports
- By Arpana S Prasad
- 126 Views
19 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് ഈ മല്‍സരത്തോടെ വിരാമം
ഇന്ത്യന്‍ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി ഇന്ന് ബൂട്ടഴിക്കും. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തോടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്ക് നടക്കുന്ന മത്സരത്തില്‍ കുവൈത്താണ് എതിരാളികള്‍. ലോക ഫുട്ബാളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതില്‍ മൂന്നാം സ്ഥാനത്ത് സുനില്‍ ഛേത്രിയാണ്. ഛേത്രിക്ക് മുന്നില്‍ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രം.
39-കാരനായ താരം 2005-ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി. മെയ് 16നാണ് ഛേത്രി ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി വികാര നിര്‍ഭരമായ വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 19 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് ഈ മല്‍സരത്തോടെ വിരാമം.
ഗുര്‍പ്രീത്, പൂജാരി, ഭേക്കെ, അന്‍വര്‍, സുഭാഷിഷ്, ജെക്സണ്‍, സുരേഷ്, ചാങ്തേ, ഥാപ്പ, മന്‍വീര്‍, ഛേത്രി എന്നിവരായിരിക്കും അവസാന ഇലവനില്‍ ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കുന്നു.
സ്പോർട്ട്സ് ലേഖിക