ബോളിവുഡ് പരമ്പരയിലെ ഒരു കണ്ണി കൂടി അറ്റു പോകുമ്പോൾ ...
- Posted on February 13, 2021
- Cinemanews
- By Thushara Brijesh
- 466 Views
തലമുറകളായി ഹിന്ദി ചലച്ചിത്ര ലോകം അടക്കി വാഴുന്ന കപൂർ കുടുംബത്തിലെ രാജീവ് കുമാർ അരങ്ങൊഴിഞ്ഞു.

80കളിലെ പ്രശസ്ത ഹിന്ദി ചലച്ചിത്ര നടൻ രാജീവ് കുമാർ അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് 58 കാരനായ ഇദ്ദേഹത്തിന്റെ അന്ത്യം.സംവിധായകനും നിർമാതാവും കൂടിയാണ്.ലവ് ബോയ്,സബർ ദസ്ത്,ആസ്ത് മാൻ തുടങ്ങിയ സിനിമ കളിലൂടെ പ്രശസ്തനാണ്. മേരാ സാതി , ഹം തും ചലെ പർദേസ് ,രാം തേരി ഗംഗാ മൈലി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.83 ലിറങ്ങിയ എക് ജാൻ ഹേ ഹും എന്ന ചിത്രത്തിലൂടെയാണ് തുടക്കം.96 ൽ പ്രേം ഗ്രന്ഥ് എന്ന സിനിമ നിർമാണവും സംവിധാനവും ചെയ്തു.പ്രശസ്ത നടൻ രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും മകനാണ്.രൺധീർ കപൂർ,ഋഷി കപൂർ, റീമ കപൂർ,ഋതു നന്ദ തുടങ്ങിയവർ സഹോദരങ്ങളാണ്.പഴയ തലമുറയിലെ പ്രശസ്ത നടൻമാരായ ഷമ്മി കപൂർ,ശശി കപൂർ തുടങ്ങിയവർ ബന്ധുക്കളാണ്.