കേരള ഒളിമ്പ്യൻ സപ്പോർട്ട് പ്രോഗ്രാം
- Posted on January 18, 2023
- Sports
- By Goutham Krishna
- 201 Views
തിരുവനന്തപുരം: അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്നതിന് സംസ്ഥാന സർക്കാർ കായികയുവജനകാര്യാലയം മുഖേന നടപ്പിലാക്കുന്ന കേരള ഒളിമ്പ്യൻ സപ്പോർട്ട് പ്രോഗ്രാം പദ്ധതിയിൽ കേരളീയരായ കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അർഹതാമാനദണ്ഡങ്ങൾ, അപേക്ഷ തുടങ്ങിയ വിവരങ്ങൾ https://dsya.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി ഒന്നിനകം ലഭിക്കണം. വിലാസം: ഡയറക്ടർ, കായികയുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33.