പാമോയിൽ വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം
- Posted on August 28, 2021
- Health
- By Deepa Shaji Pulpally
- 711 Views
പാമോയിലിന്റെ ഉപയോഗം എന്നാണ് തുടങ്ങിയത് എന്ന് അറിയാമോ ?
എണ്ണപ്പനയുടെ ഫലത്തിന്റെ മാംസളമായ പുറന്തോടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഭക്ഷ്യയോഗ്യമായ സസ്യ എണ്ണയാണ് പാമോയിൽ. ഇത് പ്രധാനമായും ഭഷ്യ ഉൽപാദനത്തിലും, സൗന്ദര്യവർധക വസ്തുക്കളിലും, ജൈവ ഇന്ധനമായും ഉപയോഗിക്കുന്നു.ഉയർന്ന ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ ചുവപ്പുനിറമാണ് ഇതിനുള്ളത്.
ഏകദേശം 5000 വർഷം മുമ്പ് തന്നെ മനുഷ്യൻ ഈ എണ്ണ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 1800 കളുടെ അന്ത്യത്തിൽ അബീഡോസിലെ ശവക്കുഴിയിൽ നിന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പാമോയിലിന് 3000 ബി. സി പഴക്കമുള്ളതായി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വെളിച്ചെണ്ണയെകാൾ പൂരിത കൊഴുപ്പുകൾ കൂടുതൽ പാമോയിലിനുണ്ട്. കൂടാതെ സാച്ചുറേറ്റഡ് കൊഴുപ്പിന്റെ ഉയർന്ന സാന്ദ്രത ഇതിലുണ്ട്. വിറ്റാമിൻ ഈ കുടുംബത്തിന്റെ ഭാഗമായ ടോകോട്രിയനോളിന്റെ പ്രധാന ഉറവിടമാണ് ശുദ്ധീകരിക്കാത്ത പാമോയിൽ. ഇത്രയേറെ പ്രാധാന്യമുള്ള പാമോയിൽ വീട്ടിൽ എങ്ങനെയാണ് ശുദ്ധീകരിക്കുന്നത് എന്ന് നോക്കാം.