പുരാണങ്ങളിലെ ശിവന്റെ ഇഷ്ട വൃഷമായ കൂവളത്തിന്റെ ഗുണങ്ങൾ
- Posted on August 27, 2021
- Health
- By Deepa Shaji Pulpally
- 1428 Views
നാരക കുടുംബത്തിലെ ഒരു വൃക്ഷമാണ് കൂവളം
നാരക കുടുംബത്തിലെ ഒരു വൃക്ഷമാണ് കൂവളം (Aegle Marmelos). ഇതിന്റെ ഫലത്തിൽ ഉണ്ടാകുന്ന ദ്രാവകം പശയായും, വാർണിഷ് ഉണ്ടാക്കുന്നതിനും, സിമന്റ് കൂട്ടുകളിലും ഉപയോഗിച്ചുപോരുന്നു. ഇതിനുപുറമേ കൂവളത്തില പഴുക്കാത്ത കായയുടെ ഉള്ളിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായയുടെ മാംസളഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റ് പോലെ ഉറക്കും.
ശിവക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും, മാലയ്ക്ക്കും കൂവള ഇലകൾ ഉപയോഗിക്കുന്നു. ചിത്തിര നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആയും ഇതിനെ കരുതുന്നു. ശിവന്റെ ഇഷ്ട വൃക്ഷം എന്നത് കൊണ്ട് 'ശിവദ്രു മം' എന്നും വിളിക്കാറുള്ള ഇതിന്റെ ഇല, വേര്, ഫലം എന്നിയിൽ ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ഇതിന്റെ ഔഷധ ഗുണങ്ങളിൽ പ്രധാനപ്പെട്ടത് എന്തൊക്കെ എന്ന് അറിയാമോ?
ഏഗൽ മാർമെലോസ് കുടുംബാംഗമായ കൂവളം കഫം, വാതം, ചുമ, അതിസാരം എന്നിവയ്ക്ക് മികച്ച ഔഷധമായി ഉപയോഗിക്കുന്നു. ജപ്പാനിലും, ഇന്ത്യയിലും, ശ്രീലങ്കയിലും, ബംഗ്ലാദേശിലും, നേപ്പാളിലും, മലേഷ്യയിലും, തായ്‌ലൻഡിലും കാണപ്പെടുന്ന ഇതിന്റെ ഗുണ ഗണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.