ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഇന്നു മുതൽ.

വയനാട്കന്നുകാലിമൃഗ സംരക്ഷണ

 മേഖലയിലെ സമഗ്ര വികസനവും ക്ഷീര

 കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും

 ലക്ഷ്യമിട്ട്നടത്തുന്ന ഗ്ലോബൽ ലൈവ്സ്റ്റോക്ക്

 കോൺക്ലേവ്  ഇന്നു മുതല്‍ പൂക്കോട് കേരള

 വെറ്റിനറി സര്‍വകലാശാലയില്‍ ആരംഭിക്കും.

 കോണ്‍ക്ലേവിന്റെ ഉദ്ഘാടനം 21ന്  രാവിലെ 

11.30 ന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും.

 ടി സിദ്ധിഖ് എംഎല്‍എ അധ്യക്ഷതവഹിക്കുന്ന

 ചടങ്ങില്‍ സര്‍വകലാശാല ഭരണസമിതി

 അംഗങ്ങളായ കെ എം സച്ചിന്‍ദേവ് എംഎല്‍എ,

  കെ വിജയൻഎംഎല്‍എ എന്നിവര്‍

 മുഖ്യാഥിതികളാകുംകേരള വെറ്ററിനറി ആന്‍ഡ്

 ആനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ്

 ചാന്‍സലര്‍ഡോകെ എസ് അനില്‍സംരംഭക

 വിഭാഗം ഡയറക്ടര്‍ ഡോടി എസ് രാജീവ്,

 ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍

 സ്റ്റഡീസ്സര്‍വകലാശാല വൈസ് ചാന്‍സലര്‍

 ഡോടി പ്രദീപ് കുമാര്‍വൈത്തിരി

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്,

 മറ്റുജനപ്രതിനിധികള്‍ഉദ്യോഗസ്ഥര്‍ എന്നിവര്‍

 പങ്കെടുക്കും.


കന്നുകാലിമൃഗ പരിപാലന രംഗത്തെ സമഗ്ര

 വളര്‍ച്ച ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ്

 സംഘടിപ്പിക്കുന്നത്കോണ്‍ക്ലേവിന്റെഭാഗമായി

 വളര്‍ത്തുമൃഗങ്ങള്‍കന്നുകാലികള്‍ഡയറി

 ഫാമിങ്അക്വഫാമിങ്പോള്‍ട്രി,

 അഗ്രിക്കള്‍ച്ചര്‍ എന്നിവയുടെസ്റ്റാളുകളാണ്

 ഒരുക്കുന്നത്പക്ഷിമൃഗാദികളുടെ ലൈവ്

 പ്രദര്‍ശനവും വിവിധ എക്സ്പോകളും

 നടത്തുന്നുണ്ട്മൃഗ സംരക്ഷണവകുപ്പിനു

 കീഴിലുള്ള വിവിധ ഏജന്‍സികളുടെയും

 സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെയും പ്രദര്‍ശന

 സ്റ്റാളുകള്‍ ഉണ്ടാകുംകന്നുകാലിക്ഷീര

 കാർഷിക മേഖലയുടെ സാധ്യതകൾ,

 വെല്ലുവിളികൾജനവാസമേഖലയിലും

 കൃഷിയിടങ്ങളിലുമുള്ളവന്യജീവി ആക്രമണം

 തടയുന്നതിനുള്ള സാധ്യതകൾക്ഷീര

 കാർഷിക മേഖലയിലുൾപ്പടെയുള്ള സംരംഭകത്വ

 ശാക്തീകരണംസമുദ്ര മത്സ്യബന്ധന

 മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ

 എന്നിവയിൽ വിദഗ്ധർ സെമിനാറുകൾ

 നയിക്കും.



കര്‍ഷകര്‍ക്ക് കന്നുകാലി സംബന്ധമായ

 രോഗങ്ങളെക്കുറിച്ചും

 ചികിത്സകളെക്കുറിച്ചുമുള്ള

 സംശയങ്ങള്‍ക്കുംപ്രതിവിധികള്‍ക്കുമായി

 തത്സമയ കണ്‍സല്‍ട്ടന്‍സി സൗകര്യവും

 കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

 രാവിലെ 10 മുതൽവൈകിട്ട് 7 വരെയാണ്

 പ്രവേശനംകോണ്‍ക്ലേവ്  മാസം 29ന്

 സമാപിക്കും.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like