ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളിൽ തിളങ്ങി കേരളം, കിലയ്ക്കും പെരുമ്പടപ്പ പഞ്ചായത്തിനും ദേശീയ അംഗീകാരം.

2024ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ

 തിളങ്ങി കേരളംരണ്ട് പുരസ്കാരങ്ങളാണ്

 കേരളം ഇക്കുറി നേടിയത്മലപ്പുറംജില്ലയിലെ

 പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് ദീൻ ദയാൽ

 ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ്

 പുരസ്കാരം  സ്വന്തമാക്കി ദാരിദ്ര്യമുക്തവും

 മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതികൾ

 നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം

 സ്ഥാനമാണ്പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത്

 സ്വന്തമാക്കിയത്പഞ്ചായത്ത് ക്ഷമതാ

 നിർമ്മാൺ സർവോത്തം സൻസ്ഥാൻ

 പുരസ്കാരമാണ് കിലനേടിയത്

 ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത

 വർധിപ്പിക്കാനുംനൈപുണ്യവികസനത്തിനും

 മെച്ചപ്പെട്ട സേവനംഉറപ്പുവരുത്താനും നടത്തിയ

 ഇടപെടലുകളാണ് കിലയെ ദേശീയ

 പുരസ്കാരത്തിന് അർഹമാക്കിയത്.

 പഞ്ചായത്തുകൾക്ക്പിന്തുണ നൽകുന്ന

 സ്ഥാപനങ്ങളിൽ ദേശിീയ തലത്തിൽ ഒന്നാം 

 സ്ഥാനത്തെത്താൻ കിലയ്ക്ക് കഴിഞ്ഞു.

 പുരസ്കാരങ്ങൾഡിസംബർ 11ന് ഡൽഹി

 വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ

 രാഷ്ട്രപതി ദ്രൌപതി മുർമ്മു വിതരണം

 ചെയ്യും


ദേശീയ പുരസ്കാരം നേടിയ കിലയെയും

 പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനെയും തദ്ദേശ

 സ്വയം ഭരണ വകുപ്പ് മന്ത്രി എം ബിരാജേഷ്

 അഭിനന്ദിച്ചുസംസ്ഥാനത്തിനാകെ

 അഭിമാനകരമായ നേട്ടമാണ് ഇത്

 വികേന്ദ്രീകൃതാസൂത്രണത്തിലൂടെപ്രാദേശികമാ

 വികസനപ്രവർത്തനങ്ങൾ ലോകത്തിന്

 മാതൃകയായി നടപ്പിക്കാൻ നേതൃത്വം നൽകിയ

 സംവിധാനമാണ് കിലപുതിയ കാലത്തിന്

 അനുസരിച്ച് തദ്ദേശ സ്വയം ഭരണ

 സ്ഥാപനങ്ങളെ മാറ്റാൻ കിലയിലൂടെയാണ്

 സർക്കാർ പരിശീലനപരിപാടികൾ

 സംഘടിപ്പിക്കുന്നത്ദേശീയ തലത്തിലെ 

 പുരസ്കാരത്തിലൂടെ കേരളത്തിലെ തദ്ദേശ

 സ്വയം ഭരണ വകുപ്പ്തന്നെയാണ്

 അംഗീകരിക്കപ്പെടുന്നത്കൂടുതൽ

 മികവോടെയുള്ള പ്രകടനം കാഴ്ചവെക്കാൻ

 സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ

 സ്ഥാപനങ്ങൾക്കും  പുരസ്കാരങ്ങൾ

 പ്രചോദനമേകുംകെ സ്മാർട്ട് ഉൾപ്പെടെയുള്ള

 അത്യാധുനിക സൌകര്യങ്ങൾകൂടി

 നടപ്പിലാക്കുന്നതോടെ ഗ്രാമപഞ്ചായത്തുകൾ

 മികവിന്റെ മാതൃകകളായി മാറുമെന്നാണ്

 പ്രതീക്ഷിക്കുന്നതെന്നും മന്ത്രിപറഞ്ഞു.

 

Author
Citizen Journalist

Goutham Krishna

No description...

You May Also Like