ജനാധിപത്യ അവകാശങ്ങൾ വെളിച്ചത്തിലൂടെ കൃഷിവകുപ്പിൽ സംരക്ഷിക്കപ്പെടും കൃഷി മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കർഷകർക്കുള്ള ജനാധിപത്യ അവകാശങ്ങൾ വെളിച്ചം പദ്ധതിയിലൂടെ സംരക്ഷിക്കപ്പെടുമെന്നും ജനങ്ങൾക്കും കർഷകർക്കും സർക്കാരിനോട് പറയാനുള്ളത് കേൾക്കാനുള്ള പ്രധാന വേദിയാകും വെളിച്ചം പദ്ധതിയെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. 

കൃഷി വകുപ്പ് സംസ്ഥാനത്തെ കാർഷിക വികസനവും കർഷക ക്ഷേമവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിലവിൽ കൊണ്ട് വന്ന വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ബാധ്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതോടൊപ്പം കർഷക ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വെളിച്ചം പദ്ധതി സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാന വർദ്ധനവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ  കൃഷിശാസ്ത്രം പഠിച്ചവരുടെയും സംയുക്തമായ പ്രവർത്തനങ്ങളിലൂടെ. മാത്രമേ സാധ്യമാവുകയുള്ളൂ. കൃഷിയുടെ ആസൂത്രണം നടക്കേണ്ടത് കൃഷിയിടങ്ങളിൽ തന്നെയാണ്. വെളിച്ചം പദ്ധതിയിലൂടെ കൃഷിവകുപ്പിന്റെ ഓഫീസുകളിൽ നടക്കുന്ന മീറ്റിങ്ങുകളും കർഷകർക്ക് ലൈവ് ആയി കാണാനുള്ള അവസരം ഒരുങ്ങും. സോഷ്യൽ മീഡിയ വഴി പ്രക്ഷേപണം ചെയ്യുന്ന പ്രസ്തുത യോഗങ്ങളിൽ കർഷകർക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടാകും. ആലപ്പുഴ ജില്ലയിൽ തന്നെ ഓണാട്ടുകര കരപ്പുറം കുട്ടനാടൻ മൂന്ന് മേഖലകൾ മൂന്നു വ്യത്യസ്ത പാരിസ്ഥിതി സ്ഥിതിയോട് കൂടിയുള്ളതാണ്. ഈ മേഖലകളിൽ ഒക്കെയും വ്യത്യസ്തമായ കൃഷിയുടെ ആസൂത്രണം നടത്തേണ്ടതുണ്ട്. ഇത് സാധ്യമാകുന്നത് കൃഷി ഉദ്യോഗത്തോടൊപ്പം കർഷകരും കൂടി ചർച്ചകളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ്.  കാർഷിക നായരൂപീകരണം പലപ്പോഴും ഔദ്യോഗിക യോഗങ്ങളിലെ പവർ പോയിന്റ് പ്രസന്റേഷനുകളിൽ ഒതുങ്ങുന്ന പ്രവണതയുണ്ട് അത് മാറണം മന്ത്രി കൂട്ടിച്ചേർത്തു. കർഷകർക്ക് കൂടി ഇത്തരത്തിലുള്ള യോഗങ്ങളിൽ പങ്കാളികളാകാനുള്ള അവസരം വെളിച്ചം പദ്ധതിയിലൂടെ കൈവരും. 

 കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിലും വെളിച്ചം പദ്ധതി വലിയ തോതിൽ മാറ്റങ്ങൾ സൃഷ്ടിക്കും. പദ്ധതി മാനദണ്ഡങ്ങളെ പറ്റി പൊതുജനങ്ങൾക്ക് വ്യക്തമായ അവബോധം സൃഷ്ടിക്കാനും വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും സുതാര്യത കൈവരും. ക്യാബിനറ്റ് യോഗങ്ങളിൽ അവതരിപ്പിക്കേണ്ട വിഷയങ്ങൾ, നിയമസഭാ ചോദ്യങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങൾ, മറ്റു രഹസ്യ സ്വഭാവമുള്ള യോഗങ്ങൾ എന്നിവ പരസ്യപ്പെടുത്താൻ കഴിയില്ല. എന്നാൽ കർഷകരുടെ കൂടി പ്രാതിനിധ്യം ആവശ്യമായുള്ള  തൽസമയ പ്രക്ഷേപണം. ചെയ്യും. ലോകത്ത് എവിടെയും ഇത്തരത്തിൽ പൊതു ജനങ്ങൾക്ക് സർക്കാരിന്റെ യോഗങ്ങൾ നേരിൽ കാണുവാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടിട്ടില്ല. പദ്ധതി നിർമ്മാണത്തിൽ ഉദ്യോഗസ്ഥർ അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ ഗൗരവമായി കാണാനും ഈ പദ്ധതി കാരണമാകും. 

ഒരു പുത്തൻ ജനാധിപത്യ ഇടമാണ് വെളിച്ചത്തിലൂടെ സൃഷ്‌ടിക്കപ്പെടുന്നത്.  

കൃഷി വകുപ്പിനെയും സർക്കാരിനെയും സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഉത്തരവിലാണ് മന്ത്രി ഒപ്പിട്ടതെന്ന് പദ്ധതി വിശദീകരണവേളയിൽ കൃഷി സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് എൻ ഐ. എ. എസ്. അഭിപ്രായപ്പെട്ടു. മണ്ണ് പര്യ വേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കൃഷി അഡീഷണൽ ഡയറക്ടർ മീനാ റ്റി ഡി സ്വാഗതവും കൃഷി അഡീഷണൽ ഡയറക്ടർ ബിൻസി അബ്രഹാം നന്ദിയും പറഞ്ഞു. കൃഷി അഡീഷണൽ ഡയറക്ടർമാരായ സുനിൽ എ ജെ,  തോമസ് സാമുവൽ, സമേതി ഡയറക്ടർ ശശികല ഒ മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Author

Varsha Giri

No description...

You May Also Like