ഓണം ബംബറിൽ തിളങ്ങി അൽത്താഫ്.
ഓണം ബംബർ ഒന്നാം സമ്മാന വിജയിയെ കണ്ടെത്തി കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ.
കൊച്ചി :
പ്രത്യേക ലേഖിക.
ഓണം ബംബർ ഒന്നാം സമ്മാന വിജയിയെ കണ്ടെത്തി കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ.ഒടുവിൽ കാത്തിരിപ്പിന് വിരാമമായികൊണ്ട് ഏറെ ആക്ഷാംകൾക്കൊടുവിൽ തിരുവോണം ബംപർ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയത്.
കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് ബത്തേരിയിൽ നിന്നുംവിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, മനം നിറഞ് സന്തോഷമെ ന്ന് അൽത്താഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഓണം ബമ്പറെടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെ ന്നും അൽത്താഫ് പറയുന്നു.
വാടക വീട്ടിൽ താമസിക്കുന്ന അൽത്താഫിന് സ്വന്തമായി ഒരു വീട് നിർമ്മിക്കണമെന്നും, തൻ്റെ മക്കളെ കെട്ടിച്ചയക്കണമെന്നുമാണ് ആഗ്രഹം,
വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജിൽ നിന്നുമാണ് ടിക്കറ്റ് മേടിച്ചത് .ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും, താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായസന്തോഷമെന്നായിരുന്നു നാഗരാജിന്റെ ആദ്യപ്രതികരണം.
പനമരത്തെ എസ് ജെ ലക്കി സെന്ററിൽ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെന്ററിലെ ഏജന്റ്. ഏജൻസി കമ്മീഷനായി 2.5 കോടിരൂപയാണ് നാഗരാജിന് ലഭിക്കുക.
ഓണ ബമ്പറിൻ്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക്) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒൻപതു പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക