രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ രണ്ട് ഉത്പന്നങ്ങളുമായി മിൽമ
- Posted on August 29, 2020
- Ayurveda
- By enmalayalam
- 489 Views

കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനുതകുന്ന രണ്ട് ഉത്പ്പന്നങ്ങളുമായി മിൽമ. ദേശീയ സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ് മലബാർ മിൽമ ഉൽപ്പന്നങ്ങൾ തയാറാക്കിയത്. പുതിയ ഉൽപ്പന്നങ്ങളുടെ വരവോടെ മലബാറിലെ ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകും.
പാൽ വാങ്ങാനാളില്ലാതെ മലബാറിലെ ക്ഷീര കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയെ തുടർന്നാണ് പുതിയ ഉൽപ്പന്നങ്ങളിലേക്ക് മലബാർ മിൽമ തിരിഞ്ഞത്. സുഗന്ധവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ചാണ മിൽമ ഗോൾഡൻ മിൽക്ക്, മിൽമ ഗോൾഡൻ മിൽക്ക് മിക്‌സ് എന്നീ പുതിയ ഉൽപ്പന്നങ്ങൾ ഇന്നു വിപണിയിലിറക്കി. മന്ത്രി കെ.രാജു ഉദ്ഘാടനം നിർവഹിച്ചു.
മഞ്ഞൾ, ഇഞ്ചി, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളിലെ ബയോ ആക്ടീവുകൾ ശാസ്ത്രീയമായി വേർതിരിച്ചെടുത്ത് പാലിൽ ചേർത്താണ് ഉൽപ്പന്നങ്ങൾ തയാറാക്കുന്നത്. ക്ഷീര കർഷർക്കും സുഗന്ധവിള കർഷകർക്കും പുതിയ വിപണി കണ്ടെത്താൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.