കന്യാകുമാരി ജില്ലയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി.
- Posted on March 27, 2025
- News
- By Goutham prakash
- 159 Views
കന്യാകുമാരി ജില്ലയിൽ 28 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി.
കന്യാകുമാരി : 28 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് പിടികൂടി. കന്യാകുമാരി ജില്ലയിലെ കട്ടത്തുറയിലെ ചെറുകോൽ മറ്റത്തുവിള സ്വദേശി പുഷ്പം (45 ) നെയാണ് വടശ്ശേരി പോലീസ് പിടികൂടിയത്. വൃദ്ധരായ ഭമ്പതികളെ പരിചരിക്കാൻ എത്തിയ യുവതിയാണ് പുഷ്പം. കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി വൃദ്ധദമ്പതികൾ നാഗർകോവിൽ സ്വകാര്യ ആശുപത്രിയിൽ പോയസമയത്ത് വീട്ടിൽ കയറി ആരെങ്കിലും മോഷണം നടത്തുമെന്ന് വിചാരിച്ച് കൈയിലും കഴുത്തിലും ധരിച്ചിരുന്ന 28 പവൻ ആഭരണങ്ങൾ പുഷ്പത്തിനെ ഏൽപ്പിച്ചു. തുടർന്ന് ചികിത്സ കഴിഞ്ഞ് വൃദ്ധദമ്പതികൾ വീട്ടിൽ എത്തിയപ്പോൾ പുഷ്പത്തിനോട് തങ്ങൾ നൽകി ആദരണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പുഷ്പം രണ്ട് ദിവസം കഴിഞ്ഞ് ആഭരണങ്ങൾ തിരിച്ചുനൽകാമെന്ന് പറഞ്ഞു. രണ്ടും ദിവസം കഴിഞ്ഞോടെ പുഷ്പം ജോലിക്ക് വരാതായി . ഇതോടെ വൃദ്ധദമ്പതികൾ വടശ്ശേരി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് കണ്ടെത്തിയത്. പ്രതിയിൽ നിന്നും 28 പവൻ ആഭരണങ്ങളും പോലീസ് കണ്ടെടുത്തു.
