" പറക്കും സിംഗ് " ഓർമ്മയായി
- Posted on June 19, 2021
- Sports
- By Deepa Shaji Pulpally
- 549 Views
ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസത്തിന് ആദരാഞ്ജലികൾ

കോവിഡ് ബാധിച്ച് ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിംഗ് (91) അന്തരിച്ചു. മെയ് 20 ന് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജനന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ചത്തീസ്ഗഡിലെ പി.ജി.ഐ.എം.ഇ. ആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. " പറക്കും സിംഗ് " എന്നറിയപ്പെട്ടിരുന്ന മിൽഖാ സിംഗ് ഏഷ്യൻ ഗെയിംസിലും, കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്.