വനത്തിൽ നിന്നൊരു വിഭവം
- Posted on May 28, 2021
- Health
- By Deepa Shaji Pulpally
- 1140 Views
ധാരാളം വിഭവങ്ങളാൽ സമൃദ്ധമാണ് വനങ്ങൾ. വനത്തിൽ നിന്നും പ്രാചീന മനുഷ്യൻ മുതൽ ആഹാരം തേടിയിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് കാട്ടു കിഴങ്ങുകൾ. വളരെ പോഷക മൂല്യവും, സ്വാദിഷ്ടവുമായ കാട്ടുകാച്ചിൽ കാഞ്ഞിര കിഴങ്ങ്, കവള കിഴങ്ങ്, വെള്ളക്കിഴങ്ങ്, വെട്ടി വള്ളി എന്നിവ ആദിവാസി വിഭാഗങ്ങൾ കാട്ടിൽ നിന്നും ആഹാരത്തിനായി ഇന്നും ഉപയോഗിച്ചു പോരുന്ന കിഴങ്ങുവർഗ്ഗങ്ങളാണ്.
