വരദൂർ : അഖിലവയനാട് വയലാർ ഗാനാലാപന മത്സരം നടത്തി

  • Posted on December 05, 2022
  • News
  • By Fazna
  • 22 Views

വരദൂർ നവജീവൻ ഗ്രന്ഥശാല നടത്തിയ വയലാർ ഗാനാലാപന മത്സരത്തിൻ്റെ ഉദ്ഘാടനവും, കളമൊഴി സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരി പ്രീത.ജെ. പ്രിയദർശിനി നിർവ്വഹിച്ചു. മുപ്പതോളം ഗായകർ പങ്കെടുത്ത മത്സരത്തിൽ സംഗീത സംവിധായകൻ ജോർജ് കോര, സംഗീത അധ്യാപികമാരായ ധന്യ നാരായണൻ , അഭി കൃഷണ എന്നിവർ വിധികർത്താക്കളായിരുന്നു. ഒന്നാം സ്ഥാനം രാധാകൃഷ്ണൻ പൊന്നങ്കര, രണ്ടാം സ്ഥാനം മേഘ്ന കെ.എ,  മൂന്നാം സ്ഥാനം ബേബി കേണിച്ചിറ എന്നിവർക്ക് ലഭിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി കെ. ഡി സുദർശൻ സ്വാഗതവും അനൂപ് ജോ ജോ നന്ദിയും പറഞ്ഞു. ഗ്രന്ഥശാല പ്രസിഡണ്ട് കെ.എ.ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജിത കെ.വി.,പി. എൻ സുരേന്ദ്രൻ, സവീൺ വേണുഗോപാൽ, എന്നിവർ സംസാരിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like