ശബരിമല റോഡുകൾക്കായി രൂപ അനുവദിച്ചു.
- Posted on November 03, 2025
- News
- By Goutham prakash
- 25 Views
ശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം
ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു.
ഇടുക്കിയിൽ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32. 42 കോടി, തൃശൂരിൽ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
