‘ഡിജിറ്റൽ യുഗത്തെ നിയന്ത്രിക്കുന്നത് ജ്ഞാനാധിപത്യം’
- Posted on March 27, 2025
- News
- By Goutham prakash
- 198 Views
ഡിജിറ്റൽ യുഗത്തിലെ സാമൂഹ്യാവസ്ഥ നിയന്ത്രിക്കുന്നത് ജ്ഞാനാധിപത്യവും ഡിജിറ്റൽ സാങ്കേതിക വിദ്യയുമാണന്ന് ബൗദ്ധിക സ്വത്താവകാശ നിയമവിദഗ്ധ പ്യാരി ഹസ്ന മെഹ്താബ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് സംഘടിപ്പിച്ച 'ഡിജിറ്റൽ യുഗത്തിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാഭ്യാസം' എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഇതു സംബന്ധിച്ച അറിവാണ് വിദ്യാർഥികളുടെ ഭാവിജീവിതം നിർണയിക്കുകയെന്നും മാനവിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നവരും ഗവേഷണം ചെയ്യുന്നവരും വർത്തമാനകാലത്തെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കണമെന്നും പ്യാരി അഭിപ്രായപ്പെട്ടു. പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഡോ. ദിലീപ് പി. ചന്ദ്രൻ, സി.കെ. നൗഫൽ, എസ്. ദിവ്യ എന്നിവർ സംസാരിച്ചു.
