മെൽബൺ ചലച്ചിത്രോത്സവത്തില്‍ ഒമ്പത് മലയാള ചിത്രങ്ങള്‍
- Posted on October 28, 2020
- Cinemanews
- By enmalayalam
- 594 Views
മെൽബൺ ഇന്ത്യൻ ചലച്ചിത്രോത്സവത്തില്‍ ഒൻപത് മലയാള സിനിമകള്‍ ഇടം നേടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ "ജല്ലിക്കട്ട്', ഗീതു മോഹൻദാസിന്റെ "മൂത്തോൻ', പ്രതാപ് ജോസഫിന്റെ ഒരു രാത്രി, ഒരു പകൽ', ജെ. ഗീതയുടെ "റൺ കല്യാണി', ഡോ ബിജുവിന്റെ "വെയിൽമരങ്ങൾ' എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന കഥാചിത്രങ്ങള്‍. ഷഹീൻ ഷെരീഫിൻറ അനിമേഷൻ സിനിമയായ "വാച്ച്മേക്കർ അറ്റ് ടൈംസ് എൻഡ്' എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു.

ഹ്രസ്വചിത്രങ്ങളുടെ മത്സരവിഭാഗത്തില്‍ ഋത്വിക് ദീപയുടെ '21 മാർച്ച് 2014', പ്രത്യുഷ് ചന്ദ്രന്റെ 'പൂമ്പാറ്റ', നെഹ്ജുൽ ഹുദയുടെ "നൂല്' എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്. കോവിഡ് വ്യാപനം മൂലം ഈ വര്‍ഷം ഓണ്‍ലൈനായാണ് ചലച്ചിത്രോത്സവം. ഈ മാസം 30 നു മേള അവസാനിക്കും