പെയിന്റിങ്ങിലൂടെ ബസ് സ്റ്റോപ്പുകൾ വൃത്തിയാക്കി വയനാട് ഗ്രീൻസ് ഇന്ത്യൻ ചാപ്റ്റേഴ്സ് പ്രവർത്തകർ

അത്യധികം വൃത്തികേടായി കിടന്ന ബസ് സ്റ്റോപ്പ് ഗ്രീൻസ് പ്രവർത്തകർ രണ്ടു ദിവസം എടുത്താണ് ചിത്രരചനയും,  വൃത്തിയാക്കലും പൂർത്തിയാക്കിയത്.

സുൽത്താൻ ബത്തേരി സർവജന സ്കൂളിന് സമീപമുള്ള ജീർണിച്ച ബസ് സ്റ്റോപ്പ് വൃത്തിയാക്കി ഗ്രാഫിറ്റി പെയിന്റിംഗ് വർക്കിലൂടെ പുന:രുദ്ധരിച്ച് പുത്തൻ മാതൃകയാവുകയാണ് വയനാട് ഗ്രീൻസ് പ്രവർത്തകർ. സുൽത്താൻ ബത്തേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ : സി. കെ സഹദേവൻ സർവജന സ്കൂൾ ബസ് സ്റ്റോപ്പ് പെയിന്റിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.

അത്യധികം വൃത്തികേടായി കിടന്ന ബസ് സ്റ്റോപ്പ് ഗ്രീൻസ് പ്രവർത്തകർ രണ്ടു ദിവസം എടുത്താണ് ചിത്രരചനയും,  വൃത്തിയാക്കലും പൂർത്തിയാക്കിയത്. ഇത് ഒരു പുതിയ തുടക്കം ആണെന്നും ഇനി ഇങ്ങനെയുള്ള പല പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചിരിക്കുന്നതായി ചിത്രകാരനും, വൈൽഡ് ലൈഫ് മെമ്പറുമായ റഷീദ് ഇമേജ് ബത്തേരി അറിയിച്ചു.


ഗ്രീൻ പ്രവർത്തകരുടെ കൂടെ ബത്തേരി ഡെവലപ്മെന്റ് ഫോറവും ബസ് സ്റ്റോപ്പ് പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുണ്ടായി.  പ്രകൃതിയെ സ്നേഹിക്കുന്ന, പ്രകൃതിയിൽ സകലത്തിലും സൗന്ദര്യം കാണുന്ന റഷീദ് ഇമേജ് ബത്തേരി ഇതിനുമുമ്പും ഇതുപോലെയുള്ള പ്രവർത്തനങ്ങൾക്ക് ഗ്രീൻസ് വഴിനേരത്തെ യും നേതൃത്വം കൊടുത്തിട്ടുണ്ട്.

മലിനമായി കിടക്കുന്ന സ്കൂൾ ഭിത്തിയിൽ , ബസ് സ്റ്റോപ്പുകൾ, കെട്ടിടങ്ങളുടെ ഭിത്തികൾ എന്നിവയെല്ലാം ഇതേ രീതിയിൽ റഷീദ് ഇമേജിനെ നേതൃത്വത്തിൽ ഗ്രീൻസ് വയനാട് ചിത്രരചന നടത്തിയിരുന്നു." പ്രകൃതിയെ സംരക്ഷിക്കൂ, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തു"  എന്ന ആപ്തവാക്യങ്ങളിലൂടെ ഗ്രീൻസ് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതോടൊപ്പം തന്നെ അഭിനന്ദനാർഹവും ആണ്.

കടൽതീരം വൃത്തിയാക്കാൻ എത്തുന്ന കാക്കകൾ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like