മലിനമായ കടൽതീരം വൃത്തിയാക്കാൻ എത്തുന്ന കാക്കകൾ
- Posted on July 15, 2021
- Localnews
- By Deepa Shaji Pulpally
- 407 Views
കാക്ക നല്ലതാണ്
കാസർഗോഡ് കടൽതീരങ്ങളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കാൻ മുൻകൈ എടുത്ത് ഗ്രീൻസ് ഇന്ത്യ ചാപ്റ്റേഴ്‌സ്. ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് കടൽതീരത്ത് അടിഞ്ഞുകൂടിയിരിക്കുന്നത്.
പാറിപ്പറന്നു നടക്കുന്ന കാക്കകളാണ് ഒരുപരിധിവരെ ഇപ്പോൾ കടൽതീരം വൃത്തിയാക്കി കൊണ്ടിരിക്കുന്നത്. ഇങ്ങനെ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്, അസംസ്കൃതവസ്തുക്കൾ പ്രകൃതിക്കും ഭവിഷത്ത് ഉണ്ടാക്കുമെന്നതിനാൽ കാസർഗോഡ് ഗ്രീൻ ഇന്ത്യൻസ് തീരം വൃത്തിയാക്കാൻ തീരുമാനമെടുത്തു.