ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍

അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 15.2 ഓവറില്‍ 75 റണ്‍സില്‍ ഓള്‍ ഔട്ടായി

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 15.2 ഓവറില്‍ 75 റണ്‍സില്‍ ഓള്‍ ഔട്ടായി. 84 റണ്‍സിനാണ് അഫഗാനിസ്ഥാന്റെ ജയം. 18 പന്തില്‍ 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും 17 പന്തില്‍ 12 റണ്‍സെടുത്ത മാറ്റ് ഹെന്റിയുമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങില്‍ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിന്‍ അലനാണ് റണ്‍സൊന്നും എടുക്കാതെ പുറത്തായത്. ഫാറൂഖിക്കായിരുന്നു വിക്കറ്റ്. പിന്നീട് 18 ന് രണ്ട്, 28-3,33-4,43-5,43-6, 57-7 എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ന്യൂസിലന്‍ഡ് 15.2 ഓവറില്‍ എല്ലാവരും ഓള്‍ ഔട്ടാകുകയായിരുന്നു. 3.2 ഓവര്‍ എറിഞ്ഞ് 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഫാറൂഖിയും നാലോവറില്‍ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ റാഷിദ് ഖാനുമാണ് ന്യൂസിലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്.

ടോസ് നേടിയ ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 56 പന്തില്‍ 80 റണ്‍സ് നേടിയ ഗര്‍ബാറിന്റെ മികച്ച ഇന്നിങ്‌സാണ് അഫ്ഗാന് കരുത്തായത്. 41 പന്തില്‍ 44 റണ്‍സ് നേടി ഇബ്രാഹിം സാദ്രാനും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഗര്‍ബാസും സാദ്രാനും ഒന്നാം വിക്കറ്റില്‍ ചേര്‍ത്ത 103 റണ്‍സ് കൂട്ടുകെട്ടാണ് അഫ്ഗാന്‍ ഇന്നിങ്‌സിന് നട്ടെല്ലായത്. കിവീസിനായി ബോള്‍ട്ട്, ഹെന്റി എന്നിവര്‍ രണ്ടും ഫൊര്‍ഗൂസണ്‍ ഒരു വിക്കറ്റും നേടി.

Author
Journalist

Arpana S Prasad

No description...

You May Also Like