ഷീആര്‍എന്‍ഐ; മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ കുസാറ്റ് പ്രൊഫസർ ഡോ. ഉഷ അരവിന്ദ്.
- Posted on March 13, 2025
- News
- By Goutham prakash
- 210 Views
കൊച്ചി:
കൊച്ചി സര്‍വകലാശാല സ്‌കൂൾ ഓഫ് എന്‍വയോണ്‍മെൻറൽ സ്റ്റഡീസിലെ പ്രൊഫസർ ഡോ. ഉഷ കെ. അരവിന്ദ് ഷീ റിസെര്‍ച്ച് നെറ്റ് വര്‍ക്ക് ഇൻ ഇന്ത്യ (ഷീ ആര്‍എന്‍ഐ) മികച്ച ശാസ്ത്രജ്ഞരുടെ പ്രതിമാസ പട്ടികയിൽ വീണ്ടും ഇടം നേടി.
യുജിസിയുടെ ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍ററായ ഇന്‍ഫര്‍മേഷൻ ആന്‍റ് ലൈബ്രറി നെറ്റ് വര്‍ക്ക് സെന്‍ററിനു (ഇന്‍ഫ്‌ളിബ്നെറ്റ് സെന്‍റരർ) കീഴിലാണ് ഷീആര്‍എന്‍ഐ പ്രവര്‍ത്തിക്കുന്നത്.
വനിതകള്‍ക്ക് അറിവും വൈദഗ്ധ്യവും പങ്കുവച്ച് വളരുന്നതിന് വേദിയൊരുക്കുന്ന ഷീആര്‍എന്‍ഐയിൽ രാജ്യത്തെ വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അധ്യാപകരുമടക്കം 101072 അംഗങ്ങളാണുളളത്. ഡോ. ഉഷ ഉള്‍പ്പെടെ ആറു പേരാണ് സയന്റിസ്റ്റ് ഓഫ് ദ മന്തിന്‍റെ പുതിയ പട്ടികയിലുള്ളത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ ഷിആര്‍എന്‍എ ആരംഭിച്ചതു മുതൽ പല തവണ ഡോ. ഉഷ ഈ പട്ടികയില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗവേഷണം, പ്രബന്ധങ്ങള്‍, പഠനങ്ങള്‍കൊണ്ട് സമൂഹത്തിനുള്ള പ്രയോജനം തുടങ്ങി വിവിധ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്
ജല ശുദ്ധീകരണത്തിനും മറ്റ് പരിസ്ഥിതി സൗഹൃദ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന നാനോ പാർട്ടിക്കിളുകൾ വികസിപ്പിക്കുന്നത് ഉള്‍പ്പെടെ ഹരിത സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡോ. ഉഷ പ്രധാനമായും നടത്തുന്നത്. 2021ലും 22 ലും എഡി സയന്‍റിഫിക് ഇന്‍ഡക്‌സില്‍ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു.
