നീല കുപ്പായത്തിൽ നമ്മൾ വിജയ തേരിലേക്ക്... ആവേശം വാനംമുട്ടെ...
- Posted on November 10, 2023
- Sports
- By Dency Dominic
- 216 Views
ക്രിക്കറ്റിൽ ഭാഗ്യം, അറിഞ്ഞൊ അറിയാതെയൊ ഒരു ഘടകമാണ് എന്ന് സമ്മതിക്കേണ്ടി വരുന്ന നിരവധി സന്ദർഭങ്ങൾ നമ്മുക്ക് മുന്നിലുണ്ട്
ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലുള്ളത് രണ്ട് മത്സരങ്ങൾ മാത്രം. ടോസ് ഇന്ത്യൻ ടീം നേടിയാൽ ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തിലേയും ഏത് പിച്ചിന്റേയും സ്വാഭാവം, കോച്ച് രാഹുൽ ദ്രാവിഡിനും മുതിർന്ന കളിക്കാരായ വീരാട് കോലിക്കും ഉൾപ്പെടെ എല്ലാ കളിക്കാർക്കും അറിയാം. ആയതിനാൽ അത്തരത്തിലൊരു പ്ലാൻ ടീം തയറാക്കും എന്ന് തന്നെ കരുതാം. ആദ്യം സെമിയിലെ ഇന്ത്യയുടെ എതിരാളികളുടെ ഇതുവരെയുള്ള കളി മികവ് മുന്നിൽ കണ്ട്. ചിലപ്പോൾ ഇന്ത്യൻ ടീമിൽ ആദ്യ പതിനൊന്നിൽ അവസരം കിട്ടാതിരുന്ന ഇഷാൻകിഷന് ഒരു പക്ഷെ നാലമനായൊ അഞ്ചാമനായൊ ഇറങ്ങാൻ അവസരം കിട്ടിയേക്കാം.
എന്നാൽ ടീം ലോകകപ്പ് ആരംഭിക്കും മുമ്പെ ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന, പ്രത്യേകിച്ച് കോച്ച് ദ്രാവിഡിന് ഏറെ പ്രതീക്ഷ യുള്ള താരമായിരുന്നു K. L.രാഹുൽ. എന്നാൽ രാഹുൽ ഇതുവരെ കഴിഞ്ഞ പല കളികളിലും തന്റെ കഴിഞ്ഞ കളികളിലെ പിഴവ് മനസ്സിലാക്കിയല്ല അടുത്ത കളികളിൽ കളിക്കുന്നത്. രാഹുലിന്റെ ഷോട്ട് സെലക്ഷൻ പരാജയമാകുന്നത് ആണ് പലപ്പോഴും അദ്ദേഹം പുറത്താകുന്നതിന് കാരണം. ക്യാപ്റ്റൻ രോഹിത് തനിക്ക് പുൾ ഷാട്ട് കളിക്കാൻ പാകത്തിൽ വരുന്ന ഏത് പന്തും അതിർത്തി കടത്തിയിരിക്കും.
ഒരു നല്ല തുടക്കം ക്യാപ്റ്റനിൽ നിന്നും കിട്ടാൻ ടീമും ആരാധകരും ആഗ്രഹിക്കുന്നുണ്ട്. രോഹിതിന്റെ സ്വതസിദ്ധമായ വമ്പൻ ഷോട്ടുകൾക്ക് മുതിരുമ്പോൾ, ശുഭ്മാൻ ഗിൽ ഒരിക്കലും ഒരു കാഴ്ചക്കാരനാകില്ല. അത് ഇന്ത്യൻ ആരാധകർക്ക് ഉറപ്പിക്കാം. ഇന്ത്യൻ ടീം ആദ്യമാണ് ബാറ്റ് ചെയ്യുന്നത് എങ്കിൽ ടീമിന്റെ ഓപ്പണർമാർ മുതൽ അതായത് രോഹിതും, ഗില്ലും, തുടർന്ന് കോലി, അയ്യരും, രാഹുലും, സുര്യകുമാറും , ജഡേജ വരെയും തങ്ങളുടെ വ്യക്തിഗത സ്കോർ താരതമ്യേന മികച്ചതാക്കിയാൽ, ഇന്ത്യൻ ബൗളർമാരായ ബുമ്രാ, സിറാജ്, ഷമി, കുൽദ്ദീപ്, ജഡേജ തുടങ്ങിയവരുടെ ബൗളിങ് മികവിൽ നമുക്ക് ഏത് എതിർ ടീമിനെയും വിറപ്പിക്കാനാകും.
ചിലപ്പോൾ പരിക്ക് മാറി ഹർദ്ദിക്ക് പാഠ്യ വന്നാൽ ഒരു പക്ഷെ സുര്യകുമാർ പുറത്ത് പോയക്കാം. രണ്ടാമത് ബാറ്റ് ചെയ്യേണ്ടി വന്നാലും രോഹിതിന് തന്റെ ടീമിൽ ഒരു പാട് വിശ്വസമുണ്ട്. പഴയത് പോലെ അല്ലാ വാലറ്റം വരെ തന്റെ മറ്റ് സഹകളിക്കാർ പൊരുതും എന്ന് അദ്ദേഹത്തിന് അറിയാം. കളി കളത്തിൽ ആവശ്യം എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചു മുന്നേറാൻ രാഹുൽ എന്ന ക്യാപ്റ്റനും, ഒപ്പം എന്തിനും പിൻ താങ്ങായി കോലിയും.
ഇനി നമുക്ക് വേണ്ടത് ഭാഗ്യ ദേവതയുടെ കടാക്ഷം മാത്രം.കാരണം ക്രിക്കറ്റിൽ ഭാഗ്യം, അറിഞ്ഞൊ അറിയാതെയൊ ഒരു ഘടകമാണ് എന്ന് സമ്മതിക്കേണ്ടി വരുന്ന നിരവധി സന്ദർഭങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. എങ്കിലും മുന്നിലെ രണ്ട് ഹഡിൽസ് കൂടി ചാടിയാൽ, കഴിഞ്ഞ എട്ട് മത്സരം കടന്ന് ചാടി വിജയ പാതകയുമായി വന്നവർ, ഇനി മുന്നിലുള്ളതും കടക്കും എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം. ജയ് ഹൊ...
എസ്.വി. അയ്യപ്പദാസ്