തറവാട് മുറ്റത്തെ കാരണവർ - കറിവേപ്പ്
- Posted on June 13, 2021
- Health
- By Deepa Shaji Pulpally
- 977 Views
നമ്മുടെ വീട്ട് മുറ്റത്തുള്ളതാണെങ്കിലും പലർക്കും എങ്ങനെയാണ് കറിവേപ്പ് പരിപാലിക്കേണ്ടത് എന്ന് അറിയില്ല. നല്ല രീതിയിൽ കറിവേപ്പിനെ എങ്ങനെയെല്ലാം പരിപാലിക്കാം എന്ന് നോക്കാം...
കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മലയാളിക്ക് കറിവേപ്പില. " റൂട്ടേസി " കുടുംബത്തിലെ ഉഷ്ണമേഖലാ വൃക്ഷമാണ് കറിവേപ്പ്. ഏഷ്യൻ സ്വദേശിയായ കറിവേപ്പില, കോയിനിഗി വേപ്പിന്റെ മറ്റൊരു കുടുംബത്തിൽ പെട്ടതാണ്.
കറിവേപ്പിലയിൽ ധാരാളം കാർബോഹൈഡ്രേറ്റ്, ഫൈബർ, കാൽസ്യം, വിറ്റാമിൻ A, B, C, E, അയൺ, ഫോസ്ഫേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനം മികച്ച രീതിയിലാക്കാനും ചർമ്മ സൗന്ദര്യം നിലനിർത്താനും അണുബാധയെ നിയന്ത്രിക്കാനും ദഹനത്തെ സുഗമമാക്കനും കറിവേപ്പില സഹായിക്കും.