ബോബി ചെമ്മണ്ണൂരിന് ജാമ്യം.
- Posted on January 14, 2025
- News
- By Goutham prakash
- 140 Views

കൊച്ചി.
നടി ഹണി റോസിനെതിരെ ലൈംഗീക അധിക്ഷേപം നടത്തിയതിന്റെ പേരിൽ ജയിലിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് കർശന വ്യവസ്ഥകളാൽ കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെബാണ് ജാമ്യം അനുവദിച്ചത്.
ജാമ്യ ഉത്തരവ് ഉച്ചക്ക് 3.30 ന് പുറപ്പെടിക്കുമെന്ന് കോടതി വ്യക്തമാക്കി.
എന്തിനാണ് ബോബിയുടെ ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂർ ജയിലിലാണ്.സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചില്ലേ എന്ന് കോടതി ചോദിച്ചു.എന്തിനാണീ മനുഷ്യൻ ഇങ്ങിനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ജാമ്യം നൽകുകയാണെങ്കിൽ കർശനമായ വ്യവസ്ഥകൾ വേണമെന്ന് സർക്കാരും ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ.