ഇത് പ്രൊഫഷണൽ വിജയം
- Posted on November 20, 2023
- Sports
- By Dency Dominic
- 215 Views
രോഹിതിന്റെ വിക്കറ്റ് വീഴ്ച മുതൽ ഓസ്ട്രേലിയൻ ഫീൽഡിംങിന്റെ മികവ് എടുത്ത് പറയേണ്ടതാണ്
പ്രഫഷണനിസത്തിന്റെ വിജയം ആണ് ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ വിജയത്തിന്റെ ആകെ ചുരുക്ക് എഴുത്ത്. ടോസ് നഷ്ടമായത് മറ്റൊരു കാരണമായി കാണാം. എന്നാൽ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിതും, കോലിയും ആദ്യ പത്ത് ഓവറിൽ തുടങ്ങിയ റൺ വേഗത പിന്നീട് അങ്ങോട്ട് തകർന്ന് അടിയുകയായിരുന്നു. ലോക ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ശുഭ്മാൻ ഗിൽ തുടക്കം മുതൽ തന്നെ പന്ത് നേരിട്ടത് തന്നെ ഒരു തുടക്കകാരന്റെ പരുങ്ങലിലായിരുന്നു.
രോഹിതിന്റെ വിക്കറ്റ് വീഴ്ച മുതൽ ഓസ്ട്രേലിയൻ ഫീൽഡിംങിന്റെ മികവ് എടുത്ത് പറയേണ്ടതാണ്. ഏറ്റവും കുറഞ്ഞത് 50 റൺസ് എങ്കിലും ഫീൽഡിങ് മികവ് കൊണ്ട് എങ്കിലും നഷ്ടമായി. ഇന്നലെ വരെ നന്നായി കളിച്ച ശ്രേയംസും പരാജയപ്പെട്ടതും ഒരു കാരണമാണ്.
ടീം സെലക്ഷനിൽ ഏറ്റവും മികച്ചവൻ ബാറ്റർ എന്ന പേര് കേട്ട K. L രാഹുലും ആകെ കളികൾ എല്ലാം എടുത്താൽ തന്നെ പരാജയമായിരുന്നു. ആദ്യ പത്ത് ഓവർ കഴിഞ്ഞ് ഏതാണ്ട് 90 ബോൾ കോലിയും രാഹുലും നേരിട്ട ശേഷമാണ് ഒരു ബൗണ്ടറി പോലും കിട്ടിയത്. കോലിയും, രാഹുലും വിക്കറ്റ് നഷ്ടമാകാതെ കളിക്കാൻ ശ്രമിച്ചു. ശരിയാണ്, പക്ഷെ പത്താമത് ഓവർ മുതൽ അടുത്ത പത്ത് ഓവറും സ്കോറിനും മന്ദഗതിയിൽ ആയിരുന്നു.
പിച്ചിന്റെ നിലവാരവും ചർച്ച ചേയ്യേണ്ടതാണ്. ഓസ്ട്രേലിയെ സംബന്ധിച്ച് തുടക്കം മുതൽ പാറ്റ് കുമ്മിൻസിന്റെ പല ബൗളിങ് തീരുമാനങ്ങളും ശരിയാണ് എന്ന് കളത്തിൽ നമുക്ക് കാണാനായി. ബൗളിങ് നിരയിൽ ഇന്നലെ തുടർന്ന വന്ന കൃത്യത, സമിയും, ബുമ്രയും , കുൽദീപ് യാദവും മികച്ച രീതിയിൽ തുടങ്ങിയപ്പോൾ ചെറിയ പ്രതീക്ഷ നൽകിയിരുന്നു. ഏറ്റവും കുറഞ്ഞത് 280 റൺസ് എങ്കിലും ടീം ഇന്ത്യ നേടിയിരുന്നുവെങ്കിൽ ഒരു പക്ഷെ ഇത്രയും ദയനീയ തോൽവി ഉണ്ടാകില്ലായിരുന്നു.
- എസ്.വി. അയ്യപ്പദാസ്