മുഖ്യമന്ത്രി ബഹ്‌റൈനില്‍; പ്രവാസി മലയാളി സംഗമം നാളെ, ഉജ്ജ്വല സ്വീകരണത്തിന് പ്രവാസി മലയാളികള്‍.

സി.ഡി. സുനീഷ്.



മനാമ: ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി. വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച പുലര്‍ച്ചെ 12.40ന് തിരുവനന്തപുരത്തുനിന്നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വര്ഗീസ് കുര്യ,  പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്‌, ചെയർമാൻ രാധാകൃഷ്ണ പിള്ള,, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്‌, ബഹ്‌റൈന്‍ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

എട്ടു വര്‍ഷത്തിനു ശേഷം ബഹ്‌റൈനില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാന്‍ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം.  മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. സംഗമത്തില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാന്‍, പത്മശ്രീ എംഎ യൂസഫ് അലി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

Author
Citizen Journalist

Goutham prakash

No description...

You May Also Like