ഒരും സന്തോഷ് ട്രോഫിയും ഇന്ത്യൻ ഫുട്ബാളിന്റെ ഭാവിയും.
- Posted on January 03, 2023
- Sports
- By Goutham Krishna
- 188 Views
കഴിഞ്ഞ 10 വർഷത്തിന് ഇപ്പുറം ഇന്ത്യൻ ഫുട്ബോളിലെ വെറും കെട്ടു കാഴ്ചയായി മാറി കൊണ്ടിരിക്കുന്നു സന്തോഷ് ട്രോഫി എന്ന ടൂർണമെന്റ്.. കാലത്തിനൊപ്പം ഇന്ത്യ ഫുട്ബോളിന്റെ വളർച്ചക്ക് ഈ ഒരു ടൂർണ്ണമെന്റ് മാത്രം മതിയൊ.. ഇന്ന് ഇന്ത്യ ഫുട്ബാളിലെ ഐ. എം. വിജയനുൾപ്പെടെ ഉള്ള തലമുറക്ക് മുന്നെ ഒരു കാൽപ്പന്ത് കളി സമൂഹം നമ്മൾ മലയാളി സമൂഹം കണ്ടിട്ടുണ്ട്.. അന്ന് അവരിൽ പല കഴിവുള്ള താരങ്ങളും ഉണ്ടായിരുന്നു.. പിൻകാലത്ത് അവരുടെ കളിമികവ് ചില ഡിപ്പാർട്ട്മെന്റുകളിലായി ചുരുങ്ങി.. അവരിൽ പലർക്കും ഒരു പക്ഷെ ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയുമായിരുന്നു.. ഇപ്പൊ കഴിഞ്ഞ തവണയും കേരളം സന്തോഷ് ട്രോഫി നേടിയവരാണ്.. ചിലപ്പൊ ഇത്തവണയും നേടിയേക്കാം.. ഭാരതത്തിൽ കേരളം എന്ന സംസ്ഥാനം നൽകുന്ന സന്തോഷ് ട്രോഫി പ്രാധാന്യം മറ്റൊരു സംസ്ഥാനവും നൽകുന്നില്ല.. ഇപ്പോ ഇവിടെ ഒരു ഐ. എസ്. എൽ. ടൂർണമെന്റ് നടക്കുന്നു അത് കൊണ്ട് മാത്രം കാൽപ്പന്ത് കളി ഭാരതത്തിൽ വളരില്ല.. ഇപ്പോ ലോക ഫുട്ബാൾ മാമാങ്കം കൊടിയിറങ്ങിയല്ലൊ മറ്റ് പല രാജ്യങ്ങളും ഈ കായിക ഇനത്തിന് ഫുട്ബാളിന് നൽകുന്ന പ്രാധാന്യം നമ്മൾ കണ്ടതാണ്.. അതിന് ഒരു സന്തോഷ് ട്രോഫി ടൂർണമെന്റും ഐ. എസ്. എൽ മാത്രം പോരാ നമ്മുടെ രാജ്യത്ത് ഫുട്ബാൾ താൽപ്പര്യം വളരെ വർദ്ധിക്കണം ചെറുപ്പക്കാരെ കാൽപ്പന്ത് കളിയോട് അടുപ്പിക്കണം പുതിയ പ്രതിഭകളെ ചെറുപ്പത്തിലെ കണ്ടെത്തണം.. നമ്മുടെ രാജ്യത്ത് നിറയെ ഫുട്ബാൾ മാമാങ്കങ്ങൾ നടക്കണം.. അപ്പൊ മാധ്യമങ്ങൾ വേണ്ട പ്രാധാന്യം നൽകും.. നമ്മൾ കാൽപ്പന്ത് കളിയെ എത്ര കണ്ട് ഇഷ്ടപ്പെടുന്നു എന്നത് ഈ രാജ്യം ജനത കണ്ടതല്ലെ.. ഇന്ത്യയെക്കാളും സമ്പത്ത് വ്യവസ്തയിൽ പോലും ഒരു പാട് പിന്നിൽ നിൽക്കുന്ന പല രാജ്യങ്ങൾ പോലും നമ്മളെക്കാൾ ഈ കായിക ഇനത്തിൽ മുന്നിലാണ്.. വഴി തെറ്റി പോകുന്ന പുതു തലമുറയ്ക്ക് നിറയെ കായിക മാമാങ്കങ്ങൾ വഴി കാട്ടി കൊടുക്കുമെന്നത് തീർച്ചയാണ്. വിപണി മൂല്യം മാത്രം ഏതിലും കാണുന്നവർ ഫുട്ബോളിനും അതിന് കഴിയും എന്ന് മനസ്സിലാക്കണം. അതിന് മറ്റു രാജ്യങ്ങളുടെ കളിമികവിൽ ഊറ്റം കണ്ടു കൊണ്ടു തന്നെ നമ്മൾക്ക് ചിലത് ചെയ്യാനാകും.. കാരണം കാൽപ്പന്ത് കളി അത്ര മനോഹരമാണ്..