സുന്ദരിയായ യേർക്കാടിന്റെ പ്രകൃതി രമണീയതയിലൂടെ...
- Posted on September 10, 2021
- Literature
- By Deepa Shaji Pulpally
- 794 Views
സുന്ദരിയായ യേർക്കാടിന്റെ പ്രകൃതി രമണീയതയിലൂടെ ഒരു യാത്ര നടത്തിയാലോ
തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു ടൂറിസ്റ്റ് ഹിൽസ്റ്റേഷനാണ് യേർക്കാട്. പ്രകൃതിരമണീയമായ ഈ സ്ഥലം ഓറഞ്ച് തോപ്പുകൾക്കും, കാപ്പി, പഴം, സുഗന്ധവ്യജ്ഞന തോട്ടങ്ങൾക്കും ഏറെ പ്രശസ്തമാണ്. ഷെവറോയ് കുന്നുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
യേർക്കാട് തടാകത്തിന് ഒരു ബോട്ട് ഹൗസ് ഉണ്ട്. അതിന് ചുറ്റും പൂന്തോട്ടങ്ങളും, മരങ്ങളും ധാരാളം കാണാം. ഇവിടെയുള്ള തടാകത്തിന്റെ കിഴക്കൻ തീരത്ത്, അന്ന പാർക്കിൽ പ്രാദേശിക സസ്യങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട്. ഇത്ര സുന്ദരിയായ യേർക്കാടിന്റെ പ്രകൃതി രമണീയതയിലൂടെ ഒരു യാത്ര നടത്തിയാലോ.