മാമൻ വർഗീസ് മനോരമ അന്തരിച്ചു.

1955 ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റ അദ്ദേഹം പിന്നീട് 1965 ൽ ജനറൽ മാനേജരും, 1973 ൽ മാനേജിങ് എഡിറ്ററും ആയി. 

മലയാള മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും, മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും,  മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമൻ വർഗീസ് (തമ്പാൻ -91) അന്തരിച്ചു. മലയാള മനോരമ മുഖ്യ പത്രാധിപരായിരുന്ന കെ.സി മാമ്മൻ മാപ്പിളയുടെ പൗത്രനും, കെ.എം വർഗീസ്  മാപ്പിളയുടെ പുത്രനുമാണ് അദ്ദേഹം. കുന്നംകുളം പുലിക്കോട്ടിൽ ജോസഫ് റബ്ബാന്റെ സഹോദരി താണ്ടമ്മ (മിസ്സിസ് വർഗീസ് മാപ്പിള) ആണ് മാതാവ്. 1930 - മാർച്ച് 22-ന് ജനിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസം മദ്രാസ്, കോട്ടയം എന്നിവിടങ്ങളിലായിരുന്നു. 

1955 ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റ അദ്ദേഹം പിന്നീട് 1965 ൽ ജനറൽ മാനേജരും, 1973 ൽ മാനേജിങ് എഡിറ്ററും ആയി. ബ്രിട്ടൻ,  ജർമനി, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ അച്ചടി, പത്രപ്രവർത്തനം, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടിയ അദ്ദേഹം  കേരള സർക്കാരിന്റെ ലിപി പരിഷ്കരണ കമ്മിറ്റി അംഗവും,  ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ ഇ എൻ എസ്) പ്രസിഡണ്ടും ആയിരുന്നു. 1981 മുതൽ 1982 വരെ ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ ബി സി )ചെയർമാൻ പദവിയും വഹിച്ചു. 

വോട്ടെണ്ണൽ ആവേശത്തിന് വേണ്ടി ഒരുങ്ങുന്നു- "ട്രോൾ പട !!!"

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like