വോട്ടെണ്ണൽ ആവേശത്തിന് വേണ്ടി ഒരുങ്ങുന്നു- "ട്രോൾ പട !!!!"

ആനിമേറ്റഡ്‌ റാലികളും ട്രോളുകളും ആവേശംവിതറുന്ന വീഡിയോകളും തയ്യാറാക്കുകയാണ്‌ സൈബർ ലോകം.

കൊടുമുടിയോളം ആവേശത്തിന്‌ അവസരമുണ്ടായിട്ടും അവ പ്രകടിപ്പിക്കാൻ അവസരമില്ലാത്ത വോട്ടെണ്ണൽ ദിവസം ചരിത്രത്തിൽ ആദ്യം. മഹാമാരിയുടെ രണ്ടാംതരംഗം വ്യാപിക്കുന്ന വേളയിലാണ്‌ വോട്ടെണ്ണൽ. ഈ ഘട്ടത്തിൽ ആരും പുറത്തിറങ്ങേണ്ടെന്ന്‌ തന്നെയാണ്‌ എല്ലാ പാർടികളും അണികളോട്‌ നിർദേശിച്ചത്‌. എല്ലാ മുന്നണിനേതാക്കളും പലവിധത്തിൽ തങ്ങൾ ജയിക്കുമെന്ന്‌ ആവർത്തിക്കുന്നു. 

തിരക്കിലാണ്‌ സൈബറിടം

കേരളം  തിരഞ്ഞെടുപ്പിൽ  രചിച്ച ചരിത്ര മുഹൂർത്തങ്ങൾ അനവധിയാണ്‌. അതുകൊണ്ടുതന്നെ വാശിയേറിയ ഒരു ഫല പ്രഘ്യപാനം  ആഘോഷിക്കാൻ ജനം തയ്യാറെടുത്തിരിക്കുമ്പോഴാണ്‌ മഹാമാരി തരംഗമായെത്തിയത്‌. ഇതോടെ വീട്ടിലിരുന്ന്‌ ഫലമറിയാനും സമൂഹമാധ്യമങ്ങൾ വഴി പ്രതികരണങ്ങളും വിർച്വൽ പ്രകടനങ്ങളും നടത്താനുമാണ്‌ ജനം തയ്യാറെടുക്കുന്നത്‌.
 
ഇതിനായി ആനിമേറ്റഡ്‌ റാലികളും ട്രോളുകളും ആവേശംവിതറുന്ന വീഡിയോകളും തയ്യാറാക്കുകയാണ്‌ സൈബർ ലോകം. പൊള്ളയായ അവകാശവാദങ്ങളുമായി നിരന്തരം രംഗത്തുവന്നവർക്ക്‌ ട്രോൾശരമേൽക്കുമെന്നുറപ്പ്‌. പണംവാങ്ങി രാഷ്ട്രീയപാര്ടികളെ  പുലഭ്യം പറയുന്ന ചില യുട്യൂബ്‌ ചാനലുകൾക്കും കണക്കിനുകിട്ടും. ഏതായാലും കടുത്ത നിയന്ത്രണങ്ങളോട് കൂടിയ ഈ  ഫലപ്രഖ്യാപനം പുതിയ  ‘അനുഭവങ്ങൾ ’ പകരുമെന്നും സൈബർ ലോകത്തെ വിദഗ്ധർ പറയുന്നു.


Author
Sub-Editor

Sabira Muhammed

No description...

You May Also Like